അപകടത്തെത്തുടർന്ന് നിർത്താതെ പോയ മീൻ ലോറി നാട്ടുകാർ പിന്തുടർന്ന് മൂരാട് പാലത്തിനു സമീപം വെച്ച് പിടികൂടി.

കോഴിക്കോട് : ബൈക്കിൽ ലോറിയിടിച്ച് ദമ്പതികൾ മരിച്ചു. നൗഫൽ, ഭാര്യ മുബഷിറ എന്നിവരാണ് മരിച്ചത്. രാത്രി 9 മണിക്കായിരുന്നു അപകടം. കോഴിക്കോട്-വടകര ദേശീയപാതയിൽ കൃഷ്ണകൃപ ഓഡിറ്റോറിയത്തിനു സമീപമാണ് അപകടം നടന്നത്. അപകടത്തെത്തുടർന്ന് നിർത്താതെ പോയ മീൻ ലോറി നാട്ടുകാർ പിന്തുടർന്ന് മൂരാട് പാലത്തിനു സമീപം വെച്ച് പിടികൂടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നൗഫൽ ഓമശ്ശേരി സ്വദേശിയും മുബഷിറ വേളം സ്വദേശിനിയുമാണ്. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.