കൊച്ചി: മൂവാറ്റുപുഴ വൺവേ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പർ ലോറി ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഞാറക്കാട്ടിൽ രാജു, ഭാര്യ സൂസൻ എന്നിവരാണ് മരിച്ചത്. 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മൂവാറ്റുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.