Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

Couples found dead in Trivandrum
Author
Thiruvananthapuram, First Published May 28, 2021, 9:41 PM IST

തിരുവനന്തപുരം: പാങ്ങപ്പാറയിൽ ദമ്പതികളെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വഞ്ചിയൂർ അന്പലത്തുമുക്ക് സ്വദേശിയായ സുനിൽ , ഭാര്യ റൂബി എന്നിവരെയാണ് വാടകവീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 7 മണിയോടെ സുനിൽ സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങി മരിച്ചെന്നും താൻ ഉടൻ മരിക്കുമെന്നും അറിയിച്ചിരുന്നു.

സുഹൃത്ത് ശ്രീകാര്യം പൊലിസിന്റെ സഹായത്തോടെ സ്ഥലത്തെത്തി ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും ശ്രീകാര്യത്ത് വീട് വാടകയ്ക്ക് എടുത്തത്.സംഭവത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ശ്രീകാര്യം പൊലിസ് അറിയിച്ചു 

Follow Us:
Download App:
  • android
  • ios