യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായ രാഹുല്‍ പലേക്കൂന്നേലും വധു വിനീതയുമാണ്  താലൂക്ക് ആശുപത്രിയില്‍ നേരിട്ടെത്തി കൊറോണ പ്രതിരോധ കിറ്റുകള്‍ കൈമാറിയത്. 

ഇടുക്കി: വിവാഹ ദിവസം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കൊവിഡ് പ്രതിരോധ കിറ്റുമായി വധു വരന്മാര്‍. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായ രാഹുല്‍ പലേക്കൂന്നേലും വധു വിനീതയുമാണ് താലൂക്ക് ആശുപത്രിയില്‍ നേരിട്ടെത്തി കൊറോണ പ്രതിരോധ കിറ്റുകള്‍ കൈമാറിയത്. 

Add Asianetnews as a Preferred SourcegooglePreferred

സേവന പ്രവര്‍ത്തനങ്ങളുമായി അഹോരാത്രം പ്രയത്‌നിക്കുന്ന ആതുര സേവകര്‍ക്ക് മാസ്‌കും, സാനിറ്ററൈസും ഹോസ്പിറ്റല്‍ സൂപ്രണ്ടായ അഞ്ജലിക്ക് കൈമാറി. കൊവിഡ് കാലത്ത് മാതൃകാപരമായുള്ള പ്രവര്‍ത്തനത്തിന് നന്ദിയും വധു വരന്മാര്‍ക്ക് വിവാഹ ആശംസകളും ഹോസ്പിറ്റല്‍ സുപ്രണ്ട് നല്‍കി. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി പി തങ്കപ്പന്റെയും രാജിയുടെയും മകനാണ് രാഹുല്‍.