Asianet News MalayalamAsianet News Malayalam

ആ ധീരത രക്ഷിച്ചത് ഒരു കുടുംബത്തെ; അഞ്ചാം ക്ലാസുകാരനെ ആദരിച്ച് മുഖ്യമന്ത്രി

അമ്മൂമ്മയുടെ വീട്ടിൽ വിരുന്നിനെത്തിയപ്പോഴായിരുന്നു ഗ്യാസ് സിലിണ്ടർ ലീക്കായെന്ന് അഖിൽ മനസ്സിലാക്കിയത്. 

Courage of 10 years old boy  saved a family
Author
Alappuzha, First Published Dec 11, 2019, 1:02 PM IST

ആലപ്പുഴ: സന്ദർഭോചിതമായ ഇടപെടലിലൂടെ കുടുംബത്തിലെ അഞ്ച് പേരുടെ ജീവൻ രക്ഷിച്ച അഞ്ചാം ക്ലാസുകാരൻ അഖിലിനെ ആദരിച്ച് മുഖ്യമന്ത്രി. അഗ്നിശമനസേനയുടെ നിർദ്ദേശങ്ങൾ മനസ്സിലാക്കിയായിരുന്നു ആലപ്പുഴ മുതുകുളം സ്വദേശിയായ അഖിലിന്‍റെ ഇടപെടൽ. അഗ്നിശമനസേനയുടെ സിവിൽ ഡിഫൻസ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ആദരം.

അമ്മൂമ്മയുടെ വീട്ടിൽ വിരുന്നിനെത്തിയപ്പോഴായിരുന്നു ഗ്യാസ് സിലിണ്ടർ ലീക്കായെന്ന് അഖിൽ മനസ്സിലാക്കിയത്. രക്ഷാപ്രവർത്തനത്തെ കുറിച്ച് അഗ്നിശമനസേന നൽകിയ നിർദ്ദേശങ്ങൾ അച്ഛന്‍റെ മൊബൈലിലൂടെ കണ്ടതോർത്തായിരുന്നു അഞ്ചാം ക്ലാസുകാരന്‍റെ പ്രവര്‍ത്തി. ചാക്ക് നനച്ച് സിലിണ്ടിറിൻറെ മുകളിലിട്ട് കുട്ടി തന്നെ സിലിണ്ടർ ഓഫ് ചെയ്തതോടെ വൻ ദുരന്തമാണ് ഒഴിവായത്. 

"

'ദുരന്തഘട്ടങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള രക്ഷാപ്രവർത്തനമാണ് സിവിൽ ഡിഫൻസിലൂടെ അഗ്നിശമന സേന ലക്ഷ്യമിടുന്നത്.6200 പേര്‍ക്ക് പരിശീലനം നൽകിയ സേനയുടെ ഭാഗമാക്കി കഴിഞ്ഞു'. ഈ സംഖ്യ വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios