ഉണ്ടാകാത്ത അപകടങ്ങളുടെ പേരിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൊഴികളും, മഹസറും, മെഡിക്കൽ സർട്ടിഫിക്കറ്റുമെല്ലാം വ്യാജം. കോടതിയെയും ഇൻഷുറൻസ് കമ്പനിയും കബളിപ്പിക്കാൻ ആദ്യം കളമൊരുക്കിയത് വ്യാജ കേസെടുത്ത പൊലീസുകാരാണ്. 

വാഹന അപകട ഇൻഷുറൻസ് തട്ടിയെടുക്കാനായി (Insurance Fraud) വ്യാജ കേസുണ്ടാക്കാൻ ഉപയോഗിച്ച ബൈക്ക് ക്രൈം ബ്രാഞ്ച് കണ്ടെത്തി.കുന്നുകുഴി സ്വദേശി സെബാസ്റ്റിന്‍റെ ബൈക്ക് ഉപയോഗിച്ചാണ് അഞ്ചു വ്യാജ എഫ്ഐആറുകള്‍ ട്രാഫിക് പൊലീസ് രജിസ്റ്റർ ചെയ്തത്. വ്യാജ കേസുകള്‍ സംബന്ധിച്ച് നിരവധി പരാതികളാണ് ഓരോ ജില്ലയിലും ക്രൈം ബ്രാഞ്ചിന് ലഭിക്കുന്നത്. വ്യാജ രേഖകള്‍ കോടതിയിൽ സമർപ്പിച്ച് കോടിക്കണക്കിന് രൂപയുടെ ഇൻഷുറനസ് തട്ടിയതിനെ കുറിച്ച് ഇൻഷുറൻസ് കമ്പനികളാണ് ആദ്യം അന്വേഷണം നടത്തിയത്.

2014 മുതല്‍ 2016 വരെ പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷനിൽ രജിസ്ററർ ചെയ്ത അഞ്ചു കേസുകളിൽ അപകടമുണ്ടാക്കിയതായി കാണിച്ചിരിക്കുന്ന ഒരേ ബൈക്കാണ്. കുന്നുകുഴി സ്വദേശി സെബാസ്റ്റിൻറെ ഉടമസ്ഥതയിലുള്ള ഈ ബൈക്ക് ഇടിച്ചുവെന്നും ബൈക്കിൽ സ‍ഞ്ചരിച്ചപ്പോള്‍ അപകടമുണ്ടായെന്നും കാണിച്ചാണ് കേസുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയ ഇൻഷുറൻസ് കമ്പനി ക്രൈം ബ്രാഞ്ചിന് പരാതി നൽകി. ക്രൈം ബ്രാഞ്ചിൻെറ അന്വേഷണത്തിലും ഇനഷുറൻസ് കമ്പനിയുടെ കണ്ടെത്തൽ ശരിവച്ചു. ഉണ്ടാകാത്ത അപകടങ്ങളുടെ പേരിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മൊഴികളും, മഹസറും, മെഡിക്കൽ സർട്ടിഫിക്കറ്റുമെല്ലാം വ്യാജം. കോടതിയെയും ഇൻഷുറൻസ് കമ്പനിയും കബളിപ്പിക്കാൻ ആദ്യം കളമൊരുക്കിയത് വ്യാജ കേസെടുത്ത പൊലീസുകാരാണ്. കേസെടുത്ത അഞ്ച് എസ്ഐമാരെ ക്രൈം ബ്രാഞ്ച് പ്രതിയാക്കും. രണ്ട് അഭിഭാഷകരെ ക്രൈം ബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. തട്ടിപ്പിൽ പങ്കുള്ള ബൈക്ക് ഉടമയായ സെബാസ്റ്റിനെ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.

ഇൻഷുറൻസ് തട്ടിപ്പിന് ഉപയോഗിച്ച ബൈക്ക് സെബസ്റ്റ്യൻ ഒഎൽഎക്സ് വഴി വിറ്റിരുന്നു. ബൈക്ക് വാങ്ങിയ കാട്ടാക്കട വീരണക്കാവിലെ ഒരാളിൽ നിന്നാണ് വാഹനം പിടികൂടി ക്രൈം ബ്രാഞ്ച കോടതിയിൽ ഹാജരാക്കിയത്. കോടികള്‍ തട്ടിയ 11 കേസുകളിൽ കൂടി എഫ്ഐആ‍ർ രജിസ്റ്റർ ചെയ്യണമെന്ന് അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ക്രൈം ബ്രാഞ്ത് ഡിവൈഎസ്പി കെ.ആ‍ർ.ബിജുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. 

നഷ്ടപരിഹാര തര്‍ക്കത്തിന് പരിഹാരം; കുതിരകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കര്‍ശനമാക്കി ദില്ലി
ആചാരപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കുതിരകളുടെയോ കുതിരകളുടെയോ കുതിരവണ്ടിയുടെ ഉടമകൾക്കും പരിപാലകരും വാഹനങ്ങളുടേതിന് സമാനമായ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കണമെന്ന് നിര്‍ദ്ദേശം. ദക്ഷിണ ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ബുധനാഴ്ച കുതിരകള്‍ക്ക് തേര്‍ഡ് പാട്ടി ഇന്‍ഷുറന്‍സ് കര്‍ശനമാക്കി ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കോടതി ഉത്തരവിന്‍റെ ചുവട് പിടിച്ചാണ് എസ്ഡിഎംസിയുടെ നിര്‍ദ്ദേശം. തീരുമാനത്തിന് ദക്ഷിണ ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അംഗീകാരവും നേടി. 

വ്യാജരേഖയുണ്ടാക്കി ഇന്‍ഷുറന്‍സ് തട്ടിപ്പ്; കൂട്ടുനിന്ന പൊലീസുകാരെ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച്
 വ്യാജ രേഖകള്‍ ചമച്ച് ഇൻഷുറൻസ് തുക തട്ടാൻ കൂട്ടുനിന്ന പൊലീസുകാരെ പ്രതി ചേർക്കാൻ ക്രൈംബ്രാഞ്ച് തീരുമാനം. വ്യാജ എഫ്ഐആറുകള്‍ തയ്യാറാക്കിയ പൊലീസുകാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ തുടങ്ങി. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയും തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തി. സർട്ടിഫിക്കറ്റുകള്‍ ക്രൈംബ്രാഞ്ച് ഫൊറൻസിക് പരിശോധനക്കയ്ക്കും. ട്രാഫിക് പൊലീസ് 2015 ൽ രജിസ്റ്റർ ചെയ്ത അപകട കേസിൽ അടുത്തിടെ വിധി വന്നിരുന്നു. പരിക്കേറ്റ യുവാവിന് 284000 രൂപയും എട്ട് ശതമാനം പലിശയുമാണ് വിധിച്ചത്. ഈ നഷ്ടപരിഹാര വിധിക്ക് കാരണം തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒരു ഡോക്ടറുടെ പേരിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടാണ്. ബൈക്കിന് പുറകിൽ യാത്ര ചെയ്യുമ്പോള്‍ അപകടത്തിൽപ്പെട്ട് യുവാവിന് 14 ശതമാനം അംഗ വൈകല്യം സംഭവിച്ചുവെന്നായിരുന്നു സർട്ടിഫിക്കറ്റ്. എന്നാൽ ഈ കേസും മെഡിക്കൽ റിപ്പോർട്ടും വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെയും ഇൻഷുറൻസ് കമ്പനിയുടെയും കണ്ടെത്തൽ.