കൊല്ലം കോർപറേഷനു കീഴിൽ ജോലി ചെയ്യുന്ന സേനാംഗങ്ങൾ ഇതിൽ പ്രതിഷേധിച്ച് പണി മുടക്കുകയും പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തിരുന്നു.
കൊല്ലം : ഹരിതകർമ സേനാംഗങ്ങൾക്കെതിരെ യുട്യൂബിലൂടെ അശ്ലീല പരാമർശം നടത്തിയ കോടതി ജീവനക്കാരൻ അറസ്റ്റിലായി. കൊല്ലം നഗരത്തിലെ ഹരിതകർമ സേനയെ ആക്ഷേപിച്ച ചാവക്കാട് സബ് കോടതി ക്ലാർക്ക് തൃശൂർ മാടവന ആലംപറമ്പിൽ സിറാജുദ്ദീൻ (52) ആണു കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഡിസംബർ 9ന് യുട്യൂബ് ചാനലിൽ വന്ന വാർത്തയുടെ കമന്റിലാണ് സേനാംഗങ്ങൾക്കെതിരെഅശ്ലീല പരാമർശം നടത്തിയത്. കൊല്ലം കോർപറേഷനു കീഴിൽ ജോലി ചെയ്യുന്ന സേനാംഗങ്ങൾഇതിൽ പ്രതിഷേധിച്ച് പണി മുടക്കുകയും പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തിരുന്നു. പരാതി ലഭിച്ചതോടെ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. കേസെടുത്തതറിഞ്ഞതോടെ ഒളിവിൽ പോയ ഇയാൾ കഴിഞ്ഞ ദിവസം രാത്രി പ്രതി വീട്ടിലെത്തിയിരുന്നു. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ് ഇട്ട മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. കൊല്ലം ഈസ്റ്റ് എസ് എച്ച് ഒ പുഷ്പകുമാർ, എസ്ഐ സരിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


