Asianet News MalayalamAsianet News Malayalam

Court Order : കൊവിഡ് ബാധിതനായ വക്കീൽ പീരുമേട് കോടതിയില്‍ ഹാജരായില്ല, പ്രതിക്ക് കോടതിയുടെ പിഴ, പരാതി

കൊവിഡ് പോസിറ്റീവ് ആയ വക്കീൽ കേസിൻറെ അവധിക്ക് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രതിക്ക് കോടതി പിഴ ചുമത്തി. പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് സംഭവം.

court ruled that the plaintiff s lawyer did not appear in court
Author
Kerala, First Published Nov 30, 2021, 11:34 PM IST

പീരുമേട്: കൊവിഡ് പോസിറ്റീവ് ആയ വക്കീൽ (lawyer  കേസിൻറെ അവധിക്ക് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രതിക്ക് കോടതി പിഴ ചുമത്തി. പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് സംഭവം. പീരുമേട് ബാറിലെ അഭിഭാഷകന്‍ ആര്‍. പ്രശാന്തിനാണ്  കോടതിയിൽ ഹാജരാകാൻ കഴിയാതെ വന്നത്. 

27 ന് ആണ്  ഇദ്ദേഹം കൊവിഡ് പോസിറ്റീവ് ആയത്. ഇതേ തുടര്‍ന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ സാക്ഷി ഹാജരായിരുന്നു. ഈ കേസിന്റെ പ്രതിഭാഗം വക്കീലായിരുന്നു പ്രശാന്ത്. 1000 രൂപയാണ് കോടതി പിഴ ചുമത്തിയത്. തുക സാക്ഷിക്ക് നൽകാനാണ് നിർദ്ദേശം.  നടപടിക്കെതിരെ അഡ്വ. പ്രശാന്ത് പീരുമേട് ബാര്‍ അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്.

Read more: Indian passport : അഞ്ച് വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ചത് ആറ് ലക്ഷത്തിലധികം ഇന്ത്യക്കാർ, കാരണമെന്ത്?

പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരൻ അറസ്റ്റിൽ

മൈസൂരു: പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് (nderage sister raped) ഗർഭിണിയാക്കിയ കേസിൽ യുവാവിനെ മൈസൂരു പൊലീസ്( Mysore police) അറസ്റ്റ് ചെയ്തു. ഡിപ്ലോമ വിദ്യാർത്ഥിനിയായ 17-കാരിയെയാണ് യുവാവ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പെൺകുട്ടിയുടെ അച്ഛൻ വർഷങ്ങൾക്ക് മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു.വർഷങ്ങൾക്ക് മുമ്പ് തന്നെ അമ്മയും മരിച്ചു. മുതിർന്ന രണ്ട് സഹോദരിമാരും സഹോദരൻമാരുമാണ് പെൺകുട്ടിക്കുള്ളത്.

സഹോദരിമാർ ഭർതൃവീടുകളിലാണ് താമസം. സഹോദരൻമാർക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. ഇവരിൽ ഒരാൾ കടുത്ത മദ്യപാനിയായിരുന്നു. ഇയാളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.ഗർഭിണിയാണെന്ന വിവരം പെൺകുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് വ്യക്തമായത്. തുടർന്ന് ആരാണ് കാരണക്കാരനെന്ന് ചോദിച്ചപ്പോൾ, പെൺകുട്ടി സഹോദരന്റെ പേര് പറയുകയായിരുന്നു. ഇതോടെ ഡോക്ടർ പൊലീസിനെ വിവരം അിറിയിച്ചു. ആലനഹള്ളി പൊലീസ് എത്തി സഹോദരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണിപ്പോൾ.

Follow Us:
Download App:
  • android
  • ios