Asianet News MalayalamAsianet News Malayalam

സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവം ; ഡ്രൈവര്‍ക്ക് നാലുവര്‍ഷം കഠിന തടവ്

നാലുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും ഹമീദ് ഒടുക്കണം.

court sentenced driver to  five years in prison
Author
Kozhikode, First Published May 18, 2019, 2:15 PM IST

കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡില്‍ സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് നാലുവര്‍ഷം കഠിന തടവ്.  ഫറോക്ക് പാലേരിയില്‍ ഹമീദാണ് ശിക്ഷ അനുഭവിക്കേണ്ടത്. നാലുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അsച്ചില്ലെങ്കിൽ രണ്ടര വർഷം. കൂടി ശിക്ഷ അനുഭവിക്കണം.  

കോഴിക്കോട് ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പിഴ സംഖ്യയില്‍ 25000 രൂപ രവീന്ദ്രന്‍റെ കുടുംബത്തിന് നല്‍കണം. 5000 വീതം പരിക്കേറ്റവര്‍ക്കും നല്‍കണം. 2008 ഒക്ടോബര്‍ ആറിന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിയന്ത്രണം വിട്ട ബസിടിച്ച് മലപ്പുറം വള്ളുവമ്പ്രം സ്വദേശി രവീന്ദ്രന്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇതിന് പിന്നാലെ ഡ്രൈവര്‍ ഹമീദ് വിദേശത്തേക്ക് കടന്നിരുന്നു. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 


 

Follow Us:
Download App:
  • android
  • ios