ഇന്ന് വന്ന 930 പേര്‍ ഉള്‍പ്പെടെ ആകെ 8401 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി വന്ന 1165 പേര്‍ ഉള്‍പ്പെടെ 15567 പേര്‍ കൊവിഡ് നിരീക്ഷണത്തില്‍. ഇതുവരെ 43668 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 37 പേര്‍ ഉള്‍പ്പെടെ 223 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 143 പേര്‍ മെഡിക്കല്‍ കോളേജിലും 80 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലുമാണ്. 15 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. 

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് വന്ന 930 പേര്‍ ഉള്‍പ്പെടെ ആകെ 8401 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 536 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററുകളിലും 7808 പേര്‍ വീടുകളിലും 57 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 150 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 3755 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 25 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 642 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 2735 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 8789 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

Read more: സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൊവിഡ്; നൂറ് കടക്കുന്നത് തുടര്‍ച്ചയായ ആറാം ദിവസം