മാസ്ക് ധരിക്കാത്ത 7669 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 27 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.   

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1771 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 839 പേരാണ്. 619 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7669 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 27 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കമുള്ല കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നടപ്പാക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നാളെ അര്‍ദ്ധരാത്രി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. അതു സംബന്ധിച്ച വിശദമായ ഉത്തരവ് അതത് ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ പുറപ്പെടുവിക്കും. മറ്റു പത്തുജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരും. 

രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കര്‍ശനമായ മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പ്രവേശിക്കാനും പുറത്തു കടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടി നില്‍ക്കുക, മാസ്ക്ക് ധരിക്കാതിരിക്കുക, മറ്റു കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നിയമനടപടികള്‍ക്ക് വിധേയമാകും. 

 കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ല തിരിച്ചുള്ള കേസുകളുടെ കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 405, 9, 2 
തിരുവനന്തപുരം റൂറല്‍ - 45, 17, 49
കൊല്ലം സിറ്റി - 160, 15, 3
കൊല്ലം റൂറല്‍ - 184, 36, 0
പത്തനംതിട്ട - 50, 45, 4
ആലപ്പുഴ- 13, 3, 162
കോട്ടയം - 114, 115, 109
ഇടുക്കി - 99, 27, 3
എറണാകുളം സിറ്റി - 65, 38, 14 
എറണാകുളം റൂറല്‍ - 156, 31, 81
തൃശൂര്‍ സിറ്റി - 136, 143, 53
തൃശൂര്‍ റൂറല്‍ - 9, 9, 0
പാലക്കാട് - 56, 72, 21
മലപ്പുറം - 44, 40, 4
കോഴിക്കോട് സിറ്റി - 30, 30, 16 
കോഴിക്കോട് റൂറല്‍ - 79, 115, 14
വയനാട് - 23, 0, 5
കണ്ണൂര്‍ സിറ്റി - 68, 68, 75
കണ്ണൂര്‍ റൂറല്‍ - 20, 9, 1
കാസര്‍ഗോഡ് - 15, 17, 3

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona