18 കേസുകൾ കൂടി തിങ്കളാഴ്ച രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം അറിയിച്ചു

മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 4,514 ആയി. 5,569 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 2,592 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 18 കേസുകൾ കൂടി തിങ്കളാഴ്ച രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

Read more: കൊവിഡ് 19: മലപ്പുറം ജില്ലയിൽ 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

വിവിധ സ്റ്റേഷനുകളിലായി 28 പേരെ തിങ്കളാഴ്ച അറസ്റ്റു ചെയ്തു. നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ ആറ് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 223 പേർക്കെതിരെയും പൊലീസ് കേസെടുത്ത് പിഴ ഈടാക്കി. 

Read more: കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്ക് കൂടി കൊവിഡ്; എല്ലാവരും പുറത്തുനിന്നെത്തിയവര്‍