തൃശൂര്‍: കൊവിഡ് 19 വൈറസ് ബാധയുള്ളയാള്‍ കയറിയ തൃശൂർ എന്‍ എന്‍ പുരത്തെ ബേക്കറി മൂന്നു ദിവസത്തേക്ക് പൂട്ടിയിടാൻ ജില്ല ഭരണകൂടം നിർദേശം നൽകി. ഇയാള്‍ ആദ്യം ചികിത്സ തേടിയ സ്വകാര്യ ക്ലിനിക്കും പൂട്ടിയിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലിരിക്കുന്നത് മതിലകം ബ്ലോക്ക് പഞ്ചായത്തിലാണ്.

657 പേർ വീടുകളിലും 11 പേർ ഐസുലേഷൻ വാർഡുകളിലും നിരീക്ഷണത്തിലാണ്. ഇതിൽ നാല് പേർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും ആറുപേർ മെഡിക്കൽ കോളേജിലും ഒരാൾ ജനറൽ ആശുപത്രിയിലുമാണുള്ളത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക