Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് നാളെ അവശ്യസാധന കടകള്‍ തുറക്കില്ല; അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ മാത്രം

അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമാകും ഞായറാഴ്ച ജില്ലയില്‍ പ്രവര്‍ത്തിക്കുക. 

covid 19 restrictions shops will not open in Malappuram tomorrow covid 19
Author
Malappuram, First Published May 22, 2021, 4:55 PM IST

മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറം ജില്ലയില്‍ നാളെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ലെന്ന് ജില്ലാ കളക്ടര്‍ ബി ഗോപാലകൃഷ്ണന്‍ അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമാകും ഞായറാഴ്ച ജില്ലയില്‍ പ്രവര്‍ത്തിക്കുക. 

കൊവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ജില്ല ദുരന്തനിവാരണ ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത്  മലപ്പുറം ജില്ലയില്‍ മാത്രമാണ് നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണുള്ളത്.

കൊവിഡ് വ്യാപനം രൂക്ഷമായതിനാലാണ് മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ തുടരുന്നതെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.  മലപ്പുറത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം. ഗ്രാമ  പ്രദേശങ്ങളിലും നാളെ മുതല്‍ വ്യാപക പരിശോധന നടത്താനാണ് നിര്‍ദ്ദേശം. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios