Asianet News MalayalamAsianet News Malayalam

വിമാനത്താവളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമായി ബസുകള്‍ ഏര്‍പ്പെടുത്തുമെന്ന് ഗതാഗതമന്ത്രി

വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെയും സ്്ക്വാഡുകള്‍ കണ്ടെത്തുന്നവരെയും ആവശ്യമെങ്കില്‍ ആശുപത്രിയില്‍ എത്തിക്കാനായി ആംബുലന്‍സ് സംവിധാനം കാര്യക്ഷമമാക്കാനായി പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്.
 

Covid 19 transport minister about transportation of the people who reach airport
Author
Kozhikode, First Published Mar 21, 2020, 11:17 PM IST

കോഴിക്കോട്: കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും വിദേശുനിന്ന് എത്തുന്ന യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍നിന്ന് പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ എയര്‍പോര്‍ട്ടില്‍നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമായി സ്‌പെഷ്യല്‍ ബസുകള്‍ ഏര്‍പ്പെടുത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനായി കെഎസ്ആര്‍ടിസി സോണല്‍ മാനേജര്‍ക്ക് കത്ത് നല്‍കും. ഈ ബസുകളില്‍ മറ്റ് യാത്രക്കാരെ അനുവദിക്കില്ല. യോഗത്തില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെയും സ്‌ക്വാഡുകള്‍ കണ്ടെത്തുന്നവരെയും ആവശ്യമെങ്കില്‍ ആശുപത്രിയില്‍ എത്തിക്കാനായി ആംബുലന്‍സ് സംവിധാനം കാര്യക്ഷമമാക്കാനായി പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട് .108ആംബുലന്‍സിന് പുറമെ ഏയ്ഞ്ചല്‍സ് ആംബുലന്‍സ് സര്‍വ്വീസും ഇതിനായി പ്രവര്‍ത്തിക്കും. കൂടാതെ ഐഎംഎയുടെ നേത്യത്വത്തിലും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കൊറോണ സംശയിക്കുന്നവരെ ആശുപത്രി പരിശോധനകള്‍ക്കുശേഷം വീട്ടീലേക്ക് തിരിച്ചയക്കാനായി പഞ്ചായത്തുകളുടെ ആംബുലന്‍സുകള്‍ ഉപേയാഗിക്കും. സുരക്ഷാസംവിധാനങ്ങളെ കുറിച്ചും രോഗികളെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചും ആംബുലന്‍സ് ഡ്രെവര്‍മാര്‍ക്ക് പരിശീലനം നല്‍കും.

കൊറോണ പോസിറ്റീവ് കേസുകളുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രാഥമിക കോണ്‍ടാക്ടുകളില്‍ 90 ശതമാനം പേരെയും നിരീക്ഷണത്തിലാക്കി കഴിഞ്ഞതായി അവലോകന യോഗം വിലയിരുത്തി. റെയില്‍വ്വെസ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും അതിര്‍ത്തികളിലും നിലവില്‍ 24 നിരീക്ഷണ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നു. ആവശ്യമെങ്കില്‍ സ്‌ക്വാഡുകളുടെ എണ്ണം വര്‍ധിപ്പിക്കും. പ്രൈമറി കോണ്‍ടാക്ടില്‍പ്പെട്ട, വിടുകളില്‍ കോറണ്ടൈനില്‍പ്പെട്ട ആളുകളുടെ നിരീക്ഷണത്തിനുള്ള ആര്‍ ആര്‍ ടികളില്‍ പൊലീസ് ഉദ്വോഗസ്ഥന്‍ ഉണ്ടെന്ന് പൊലീസ് മേധാവികള്‍ ഉറപ്പാക്കണം. 

വിടുകളില്‍ കോറണ്ടൈനില്‍പ്പെട്ടവരുടെ നിരീക്ഷണത്തിനായി ഇതുകൂടാതെ രണ്ട് സന്നദ്ധ സേവകരെകൂടി നിയോഗിക്കാന്‍ യോഗം തീരുമാനിച്ചു. കുടുംബശ്രീ, അയല്‍കൂട്ടങ്ങളുടെ സേവനവും ഇക്കാര്യത്തിനായി ഉപയോഗപ്പെടുത്തും. നിലവില്‍ കെറോണ ചികില്‍സക്കായി പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്ക് പുറമെ സര്‍ക്കാര്‍ തലത്തിലുള്ള ഇ എസ് ഐ, ഹോമിയോ, ആയുര്‍വ്വേദ ആശുപത്രികള്‍ എന്നിവയിലെ സൗകര്യങ്ങള്‍ കൂടി ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്തും. സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍, ലഭ്യമായ ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ച് ഡാറ്റാബെയ്‌സ് തയ്യാറാക്കും. അടിയന്തിര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെക്കുന്നത് വഴി ഓരോ ആശുപത്രിയിലെയും 30% ബെഡുകള്‍ കെറോണ കെയറിനായി ഉപയോഗിക്കാനാവും. 

N95 മാസ്‌കുകള്‍ ആശുപത്രി ആവശ്യത്തിന് മാത്രം വേണ്ടതും എന്നാല്‍ പൊതുമാര്‍ക്കറ്റില്‍ ലഭ്യതകുറവും ആണ . ഈ സാഹചര്യത്തില്‍ ഇവയുടെ ചില്ലറ വിപണനം നിര്‍ത്തിവെച്ച് ആശുപത്രിക്ക് മാത്രം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പിപിഇ കിറ്റുകള്‍ N95 മാസ്‌ക്കുകള്‍ എന്നിവ തദ്ദേശീയമായി നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും. 3 ലെയര്‍ മാസ്‌കുകളുടെയും സാനിറ്റെസറുകളുടെയും നിര്‍മ്മാണം കുടൂംബശ്രീ വഴി ഊര്‍ജിതമാക്കും ഇവ നിര്‍മ്മിക്കാന്‍ സന്നദ്ധരാവുന്ന കോളേജുകളുടെ ലിസ്റ്റ് തയ്യാറാക്കി അവര്‍ക്ക്  വീഡിയോ കോണ്‍ഫറന്‍സ് വഴി പരിശീലനം നല്‍കും. 

കൊവിഡ് നീരിക്ഷണ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാനായി ഇ-പ്രോഗ്രസീവ് മൊബൈല്‍ അപ്ലിക്കേഷന് രൂപം നല്‍കിയിട്ടുണ്ട്. ആപ്പ് ഉടന്‍തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതാണെന്ന് ജില്ലാകളക്ടര്‍ യോഗത്തില്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios