Asianet News MalayalamAsianet News Malayalam

കൊവിഡ്: വയനാട്ടില്‍ ഇന്നും 20ന് മുകളില്‍ രോഗികള്‍; മൂന്ന് കുട്ടികള്‍ക്കും രോഗബാധ

11 സമ്പര്‍ക്കമടക്കം 26 പേര്‍ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നാല് പേര്‍ രോഗമുക്തരായി. 

Covid 19 Updates Kerala 26 positive cases in Wayanad District
Author
Kalpetta, First Published Jul 18, 2020, 7:44 PM IST

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്നും (18.07.20) കൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നുതന്നെ. 11 സമ്പര്‍ക്കമടക്കം 26 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നാല് പേര്‍ രോഗമുക്തരായി. തൊണ്ടര്‍നാട് സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള 10 പേര്‍ക്കും പീച്ചങ്കോട് സ്വദേശിക്കുമാണ് സമ്പര്‍ക്കം വഴി കൊവിഡ് പകര്‍ന്നത്.

ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 268 ആയി. ഇതുവരെ രോഗമുക്തരായവര്‍ 109 പേരാണ്. ഒരു മരണവും ഉണ്ടായിട്ടുണ്ട്. നിലവില്‍ 158 പേര്‍ ചികില്‍സയിലുണ്ട്. ഇതില്‍ 153 പേര്‍ വയനാട്ടില്‍ തന്നെയാണ് ചികിത്സയില്‍ കഴിയുന്നത്. കോഴിക്കോട് രണ്ടുപേരും തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരും ചികിത്സയിലുണ്ട്.

ഇന്ന് പോസിറ്റീവായവരുടെ വിവരങ്ങള്‍

ജൂലൈ ആറിന് ഒമാനില്‍ നിന്ന് വന്ന് 15 മുതല്‍ ചികിത്സയിലായിരുന്ന മാനന്തവാടി സ്വദേശി (49), ജൂലൈ 15ന് ആന്ധ്രപ്രദേശില്‍ നിന്നു വന്ന മുട്ടില്‍ സ്വദേശി (35), സൗദിയില്‍ നിന്നു വന്ന മേപ്പാടി സ്വദേശി (57), ജൂണ്‍ 26ന് ദുബായിയില്‍ നിന്നു വന്ന സുഗന്ധഗിരി സ്വദേശി (24), ജൂലൈ 14ന് കുടകില്‍ നിന്നു വന്ന കോട്ടത്തറ സ്വദേശി (30),ജൂലൈ 10ന് സൗദിയില്‍ നിന്നു വന്ന കണിയാമ്പറ്റ സ്വദേശി (33), ജൂലൈ 14ന് ബാംഗ്ലൂരില്‍ നിന്ന് വന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വെള്ളമുണ്ട സ്വദേശി (26),  മൂപ്പൈനാട് സ്വദേശി (40), മീനങ്ങാടി സ്വദേശി (39), കോട്ടത്തറ സ്വദേശി (30), വിവിധ സ്ഥാപനങ്ങളില്‍ നിരീക്ഷണത്തിലായിരുന്ന മൂപ്പൈനാട് സ്വദേശി (26), ഗൂഡല്ലൂര്‍ സ്വദേശികള്‍ (58, 22, 22), ജൂലൈ 13 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള എടവക സ്വദേശി 32കാരന്റെ കൂടെ ബാംഗ്ലൂരില്‍ നിന്ന് വന്ന മൂന്നു വയസ്സുകാരി, ജൂലൈ നാലിന് കോഴിക്കോട് നാദാപുരത്ത് നിന്ന് വന്ന പീച്ചങ്കോട് സ്വദേശി (50), കര്‍ണാടകയില്‍ നിന്ന് വന്ന് ജൂലൈ 11 മുതല്‍ ചികിത്സയിലുള്ള തൊണ്ടര്‍നാട് സ്വദേശി 38കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള കുഞ്ഞോം സ്വദേശി (46), തൊണ്ടര്‍നാട് സ്വദേശികളായ 20കാരന്‍, 1, 4  വയസ്സുള്ള രണ്ട് കുട്ടികള്‍, 54, 30 വയസ്സുള്ള രണ്ട് സ്ത്രീകള്‍, 33, 62, 30, 18 വയസ്സുള്ള നാല് പുരുഷന്മാര്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

നെഗറ്റീവായവര്‍

ജൂലൈ ഒമ്പത് മുതല്‍ ചികിത്സയിലുള്ള പേരിയ സ്വദേശി (20), ജൂലൈ എട്ട് മുതല്‍ ചികിത്സയിലുള്ള മാടക്കര സ്വദേശി (43), ജൂലൈ ഏഴ് മുതല്‍ ചികിത്സയിലുള്ള കല്‍പ്പറ്റ സ്വദേശി (28), ജൂലൈ എട്ട് മുതല്‍ ചികിത്സയിലുള്ള പയ്യമ്പള്ളി സ്വദേശി (52) എന്നിവരാണ് സാമ്പിള്‍ പരിശോധന നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രി വിട്ടത്.

ജില്ലയില്‍ 153 പേര്‍ കൂടി നിരീക്ഷണത്തില്‍
 

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 153 പേര്‍ കൂടി നിരീക്ഷണത്തിലായി. ഇതോടെ നിലവില്‍ നിരീക്ഷണത്തിലുള്ളത് 3442 പേരാണ്. 243 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ഇതുവരെ പരിശോധനയ്ക്കയച്ച 12602 സാമ്പിളുകളില്‍ 10737 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 10469 നെഗറ്റീവും 268 പോസിറ്റീവുമാണ്.

സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് മഞ്ചേരി മെഡിക്കല്‍ കോളേജില്‍

Follow Us:
Download App:
  • android
  • ios