കോഴിക്കോട്: കൊവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി
 ജില്ലാകലക്ടര്‍ സാംബശിവറാവു അറിയിച്ചു. 

ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സിവില്‍ സ്റ്റേഷനിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല. ഓഫീസുകളിലേക്ക് അയക്കേണ്ട അപേക്ഷകള്‍ അതത് വകുപ്പുകളിലേക്ക് ഇ- മെയില്‍ മുഖേന അയക്കാം. വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെട്ട ഓഫീസ് ഫോണില്‍ വിളിക്കണം.