Asianet News MalayalamAsianet News Malayalam

ചേർത്തലയിൽ വോട്ട് രേഖപ്പെടുത്തി കൊവിഡ് ബാധിതർ

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതും നിരീക്ഷണ കേന്ദ്രങ്ങളിലുള്ളതുമായ ഒമ്പതു പേരാണ് പ്രത്യേക ബാലറ്റില്‍ വോട്ടു രേഖപെടുത്തിയത്.

covid affected people vote for panchayat election
Author
Alappuzha, First Published Dec 4, 2020, 7:52 PM IST

ആലപ്പുഴ: ചേർത്തല നഗരത്തിലെ കൊവിഡ് ബാധിതർ ഇന്ന് വോട്ട് രേഖപ്പെടുത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതും നിരീക്ഷണ കേന്ദ്രങ്ങളിലുള്ളതുമായ ഒമ്പതു പേരാണ് പ്രത്യേക ബാലറ്റില്‍ വോട്ടു രേഖപെടുത്തിയത്. ആലപ്പുഴയില്‍ നിന്ന് പിപിഇ കിറ്റടക്കമുള്ള സുരക്ഷയുമായെത്തിയ പ്രത്യേക തെരഞ്ഞെടുപ്പ് സംഘത്തിന്റെ നേതൃത്വത്തില്‍ ഇവരുടെ വീടുകളില്‍ ബാലറ്റുമായെത്തിയാണ് വോട്ട് ചെയ്യിച്ചത്. സ്‌പെഷ്യല്‍ പോളിങ് ഓഫിസറും സ്‌പെഷ്യല്‍ പോളിങ് അസിസ്റ്റന്‍ഡും പൊലീസ് ഉദ്യോഗസ്ഥനും അടങ്ങുന്ന സംഘമാണ് എത്തിയത്. ഇവര്‍ക്ക് പ്രത്യേക വാഹനവും ക്രമീകരിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios