എറണാകുളം: ജില്ലയിൽ 115 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 113 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 16 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ പശ്ചിമകൊച്ചി മേഖലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 376 ആയി. 

തൃക്കാക്കര കരുണാലയത്തിലെ മൂന്ന് പേർക്ക് കൂടി വൈറസ് ബാധയുണ്ട്. നാല് നാവികസേന ഉദ്യോഗസ്ഥർക്കും കൊവിഡ് പോസിറ്റീവായി. കൊതമംഗലം നെല്ലിക്കുഴിയിൽ രോഗവ്യാപനം കൂടുന്നത് ആശങ്കാജനകമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു. 56 പേർക്കാണ് പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 

മുവാറ്റുപുഴ ആയവനയിൽ 15 പേർക്കും ആലുവ വാഴക്കുളത്ത് 10 പേർക്കും തിരുവാണിയൂരിൽ ആറ് പേർക്കും രോഗബാധയുണ്ട്. കണയന്നൂർ താലൂക്ക് ഓഫീസിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ കണയന്നൂർ താലൂക്ക് ഓഫീസും എറണാകുളം, ആമ്പല്ലൂർ,കൈപ്പട്ടൂർ വില്ലേജ് ഓഫീസുകളും ഈ മാസം 19 വരെ അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.