ഇടുക്കി: ജില്ലയിൽ ഇന്ന് 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തോപ്രാംകുടിയിലെ മൃഗാശുപത്രി ജീവനക്കാരിയും ഇതിൽ ഉൾപ്പെടുന്നുണ്ട്.  

ഇതോടെ തോപ്രാംകുടി ടൗണിലെ വ്യാപാരശാലകൾ അടച്ചു. മുരിക്കാശേരി പൊലീസും ആരോഗ്യപ്രവർത്തകരും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കൊവിഡ് ബാധിച്ച സ്ത്രീ മുരിക്കാശേരിയിലെ ഒരു കടയിലും എത്തിയിരുന്നു. ഇന്ന് രാവിലെയാണ് ഇവർ ഈ കടയിൽ എത്തിയത്. കട പൊലീസ് അടപ്പിച്ചു.

രോഗികളുടെ വിവരങ്ങൾ

1&2.പാമ്പാടുംപാറ സ്വദേശികളായ   48കാരന്‍,   അഞ്ചു വയസ്സുകാരി.   ജൂലൈ ആറിന് തമിഴ്‌നാട് നിന്നും വന്ന കോവിഡ് രോഗികളുമായി  സമ്പര്‍ക്കം. ജൂലൈ എട്ടിനു സ്ര വം പരിശോധനക്കെടുത്തു. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. 

3. കോടിക്കുളം സ്വദേശി (45). ജൂലൈ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കം. ഇരട്ടയാറിലുള്ള വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. 

4. കഞ്ഞിക്കുഴി  സ്വദേശിനി (41). തോപ്രാംകുടി മൃഗാശുപത്രി ജീവനക്കാരിയാണ്. ജൂലൈ എട്ടിനാണ് സ്രവ പരിശോധനയ്ക്ക് വിധേയായത്.  ഉറവിടം വ്യക്തമല്ല

5. ജൂലൈ അഞ്ചിന് ദുബായില്‍ നിന്നും കൊച്ചിയിലെത്തിയ ഇരട്ടയാര്‍ സ്വദേശി(34).  കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. 

6. ജൂണ്‍ 25 ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ വാഴത്തോപ്പ്  സ്വദേശി (44).  കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ കോവിഡ് സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. 

7. ജൂണ്‍ 29ന് രാജസ്ഥാനില്‍ നിന്നും ട്രെയിന് എറണാകുളത്തെത്തിയ കാമാക്ഷി സ്വദേശിനി (43).   രാജസ്ഥാനിലെ ശിക്കാറില്‍ നിന്നും നിസാമുദീന്‍ വരെ ടാക്‌സിയിലും അവിടെ നിന്ന് മംഗളാ ലക്ഷദീപ് എക്സ്സ് പ്രസ്സിനു എറണാകുളത്തെത്തി.  അവിടെ നിന്ന് ടാക്‌സിയില്‍ കാമാക്ഷിയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു  

8. ജൂണ്‍ 30 ന് ബാംഗ്ലൂരില്‍ നിന്നും വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ മൂന്നാര്‍ സ്വദേശിനി (23).  കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. 

9. ജൂണ്‍ 28 ന് ഡല്‍ഹിയില്‍ നിന്നും ട്രെയിന് എറണാകുളത്ത് എത്തിയ പടമുഖം സ്വദേശി(43). ഡല്‍ഹിയില്‍ നിന്നും മംഗള  എക്‌സ്പ്രസ്സ്ന് എറണാകുളത്ത് എത്തി അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തൊടുപുഴയിലെത്തി. അവിടെ നിന്ന് ടാക്‌സിയില്‍ തടിയമ്പാട് എത്തി കോവിഡ് സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. 

10. ജൂണ്‍ 27 ന് ബാംഗ്ലൂരില്‍ നിന്നും വന്ന മുട്ടം സ്വദേശിനി (55).  ബാംഗ്ലൂരില്‍ നിന്നും മുവാറ്റുപുഴ സ്വദേശികളായ  4 സുഹൃത്തുക്കളോടൊപ്പം കാറില്‍ മുട്ടത്ത് എത്തി. ബാംഗ്ലൂരില്‍ നിന്ന് വന്ന മകന്‍, മകന്റെ ഭാര്യ അവരുടെ മക്കള്‍ എന്നിവരോടൊപ്പം  വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. 

11. ജൂണ്‍ 26 ന് തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ പുറപ്പുഴ സ്വദേശി (28). തമിഴ്‌നാട് കൃഷ്ണഗിരിയില്‍ നിന്നും സുഹൃത്തിനോടൊപ്പം സ്വന്തം കാറില്‍ പുറപ്പുഴയിലെ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. 

12. ജൂണ്‍ 29 ന് മുംബൈയില്‍ നിന്നും ട്രെയിന് എറണാകുളത്ത് എത്തിയ ശാന്തന്‍പാറ സ്വദേശിനി (39).  മുംബൈയില്‍ നിന്നും നേത്രാവതി എക്‌സ്പ്രസിന്  എറണാകുളത്ത് എത്തി. അവിടെ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.