Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ 17 കന്യാസ്ത്രികൾക്ക് കൂടി കൊവിഡ്

തിരുമൂലം ഹോളി സ്പിരിറ്റ് കോൺവെന്റിൽ കൊവിഡ് ബാധിച്ച കന്യാസ്ത്രീകളുടെ എണ്ണം 19 ആയി.

covid for 19 more nuns in Pathanamthitta
Author
Kerala, First Published Jul 15, 2020, 7:50 PM IST

തിരുവല്ല: തിരുമൂലം ഹോളി സ്പിരിറ്റ് കോൺവെന്റിൽ കൊവിഡ് ബാധിച്ച കന്യാസ്ത്രീകളുടെ എണ്ണം 19 ആയി. കഴിഞ്ഞ ദിവസം പുഷ്പവതി ആശുപത്രിയിലെ ഹെഡ് നഴ്സായ കന്യാസ്ത്രീക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവരിൽ നിന്നാണ് ബാക്കിയുള്ളവരിലേക്ക് പടർന്നത്. 35 പേരാണ് ഇവിടെ ആകെയുള്ളത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് ആകെ 64 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 

1)    ഷാര്‍ജയില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിനിയായ 23 വയസ്സുകാരി. 
2)    കുവൈറ്റില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിയായ 41 വയസ്സുകാരന്‍. 
3)    ഷാര്‍ജയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിയായ 59 വയസ്സുകാരന്‍. 
4)    ഷാര്‍ജയില്‍ നിന്നും എത്തിയ എഴുമറ്റൂര്‍ സ്വദേശിയായ 42 വയസ്സുകാരന്‍.
5)    ദുബായില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശിയായ 21 വയസ്സുകാരന്‍.
6)    മസ്‌ക്കറ്റില്‍ നിന്നും എത്തിയ കുളനട സ്വദേശിയായ 25 വയസ്സുകാരന്‍.
7)    ദുബായില്‍ നിന്നും എത്തിയ മല്ലപ്പളളി, പാടിമണ്‍ സ്വദേശിയായ 49 വയസ്സുകാരന്‍.
8)    ദുബായില്‍ നിന്നും എത്തിയ ചാത്തങ്കേരി സ്വദേശിയായ 41 വയസ്സുകാരന്‍.
9)    ഡല്‍ഹിയില്‍ നിന്നും എത്തിയ പുറമറ്റം, പടുതോട് സ്വദേശിനിയായ 16 വയസ്സുകാരി.
10)    മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശിയായ 54 വയസ്സുകാരന്‍.
11)    മസ്‌ക്കറ്റില്‍ നിന്നും എത്തിയ ഇടയാറുള സ്വദേശിയായ 24 വയസ്സുകാരന്‍.
12)    ദുബായില്‍ നിന്നും എത്തിയ കോയിപ്രം സ്വദേശിയായ 35 വയസ്സുകാരന്‍.
13)    മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശിയായ 34 വയസ്സുകാരന്‍.
14)    യു.എ.ഇ.യില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 26 വയസ്സുകാരന്‍.
15)    ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 34 വയസ്സുകാരന്‍.
16)    ബാംഗ്ലൂരില്‍ നിന്നും എത്തിയ പന്നിവിഴ സ്വദേശിനിയായ 26 വയസ്സുകാരി.
17)    ദുബായില്‍ നിന്നും എത്തിയ ആനന്ദപ്പളളി സ്വദേശിയായ 56 വയസ്സുകാരന്‍.
18)    സൗദിയില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശിയായ 32 വയസ്സുകാരന്‍.
19)    യു.എ.ഇ.യില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശിയായ 37 വയസ്സുകാരന്‍.
എന്നിവര്‍ക്കാണ് കേരളത്തിന് പുറത്തുനിന്നും എത്തി ഇന്ന് രോഗം സ്ഥിരീകരിച്ചത്. 
കൂടാതെ 
20)    കുമ്പഴ സ്വദേശിനിയായ 70 വയസ്സുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 
21)    കല്ലേലി സ്വദേശിനിയായ 39 വയസ്സുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
22)    കല്ലേലി സ്വദേശിനിയായ 10 വയസ്സുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
23)    കടമ്മനിട്ട സ്വദേശിയായ 14 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
24)    അടൂര്‍ സ്വദേശിയായ 50 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
25)    തുവയൂര്‍ സൗത്ത് സ്വദേശിനിയായ 43 വയസ്സുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
26)    ഇളകൊളളൂര്‍ സ്വദേശിയായ 27 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
27)    കുമ്പഴ സ്വദേശിയായ 75 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
28)    കുമ്പഴ സ്വദേശിനിയായ 38 വയസ്സുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
29)    കോന്നി, പൂവന്‍പാറ സ്വദേശിയായ 48 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

30)    കുമ്മണ്ണൂര്‍ സ്വദേശിയായ 32 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
31)    കടമ്മനിട്ട സ്വദേശിയായ 28 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
32)    തേക്കുത്തോട് സ്വദേശിയായ 32വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
33)    കടമ്മനിട്ട സ്വദേശിയായ 1 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
34)    വെട്ടിപ്രം സ്വദേശിനിയായ 45 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
35)    കുലശേഖരപതി സ്വദേശിനിയായ 16 വയസ്സുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
36)    പത്തനംതിട്ട, അന്ത്യാളന്‍കാവ് സ്വദേശിയായ 44 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
37)    ചെന്നീര്‍ക്കര സ്വദേശിയായ 40 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
38)    കുലശേഖരപതി സ്വദേശിയായ 28 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
39)    റാന്നി സ്വദേശിനിയായ 41 വയസ്സുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
40)    കോട്ടാങ്ങല്‍, വായ്പ്പൂര്‍ സ്വദേശിയായ 27 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
41)    കുമ്പഴ സ്വദേശിയായ 12 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
42)    കൂടല്‍ സ്വദേശിയായ 15 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

43)    കൂടല്‍ സ്വദേശിനിയായ 40 വയസ്സുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
44)    കോന്നി, കല്ലേലി സ്വദേശിയായ 47 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
45)    അയിരൂര്‍ സ്വദേശിയായ 29 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
46)    അയിരൂര്‍ സ്വദേശിയായ 31 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
47)    അടൂരില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

തിരുവല്ലയില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലൂടെ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുളളവരാണ്.  കൂടാതെ ചെന്നൈയില്‍ നിന്നും എത്തി 12.07.2020-ല്‍ കോട്ടയത്ത് രോഗം സ്ഥിരീകരിച്ച നെടുമ്പ്രം, പൊടിയാടി സ്വദേശിയായ 48 വയസ്സുകാരന്‍ ജില്ലയില്‍ ചികിത്സയില്‍ ഉണ്ട്.

നിലവില്‍ ജില്ലയില്‍ ആകെ 649 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് ജില്ലയില്‍ ഒരാള്‍ രോഗമുക്തനായി. ആകെ രോഗമുക്തരായവരുടെ എണ്ണം 317 ആണ്. പത്തനംതിട്ട ജില്ലക്കാരായ 331 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 319 പേര്‍ ജില്ലയിലും, 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. 

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 156 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 18 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്ന് പേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 85 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 36 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 28 പേരും,  ഐസൊലേഷനില്‍ ഉണ്ട്.  സ്വകാര്യ ആശുപത്രികളില്‍ 9 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.

ജില്ലയില്‍ ആകെ 335 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 53 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.  ജില്ലയില്‍ 1866 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1498 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2141 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 62 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 43 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ആകെ 5505 പേര്‍ നിരീക്ഷണത്തിലാണ്.  ജില്ലയില്‍ നിന്ന് ഇന്ന് 370 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയില്‍ നിന്നും 19561 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.    ജില്ലയില്‍ ഇന്ന് 409 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 16856 എണ്ണം നെഗറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1856 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലാ മെഡിക്കല്‍ ആഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 138 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 117 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 934 കോളുകള്‍ നടത്തുകയും, 17 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ആഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.
 

Follow Us:
Download App:
  • android
  • ios