ചുവരെഴുതാൻ അനുവാദം തന്നപ്പോഴേ വൃത്തിയാക്കി കൊടുക്കാം എന്ന് പറഞ്ഞ വാക്ക് പാലിക്കുകയുമാണ് ചെയ്യുന്നതെന്ന് സ്ഥാനാർത്ഥികളായ ബൈരഞ്ജിത്തും സജിമോനും പറയുന്നത്

കഞ്ഞിക്കുഴി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അവസാനിച്ച തൊട്ടടുത്ത ദിവസം പ്രചാരണത്തിന്റെ ഭാഗമായി വഴിവക്കുകളിൽ സ്ഥാപിച്ച ബോർഡുകളും ചുവരെഴുത്തുകളും കൊടിതോരണങ്ങളും പരമാവധി എടുത്തുമാറ്റി മാതൃക കാട്ടി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഇല്ലത്തുകാവ് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ബൈരഞ്ജിത്തും ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് സ്ഥാനാർത്ഥി എം കെ സജിയും.വോട്ടെടുപ്പ് കഴിഞ്ഞുവെങ്കിലും ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായി നാടെമ്പാടും സ്ഥാപിച്ച ബോർഡുകളും ചുവരെഴുത്തുകളും കൊടി തോരണങ്ങളും അവശേഷിക്കുകയാണ്. പൊതുവിൽ ആർക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ഇവ പരമാവധി നീക്കം ചെയ്യുകയാണെന്നും പലരോടും ചുവരെഴുതാൻ അനുവാദം തന്നപ്പോഴേ വൃത്തിയാക്കി കൊടുക്കാം എന്ന് പറഞ്ഞ വാക്ക് പാലിക്കുകയുമാണ് ചെയ്യുന്നതെന്ന് സ്ഥാനാർത്ഥികളായ ബൈരഞ്ജിത്തും സജിമോനും പറയുന്നത്.

എൽഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം സ്ഥാനാർഥികളും മിഥുൻ , അക്ഷയ്, അൻഷാദ് മണികണ്ഠൻ, കാർഗിൽ , അർജുൻ എന്നിവരും ചേർന്നാണ് ഡിവിഷനിലെ പുത്തനമ്പലം പ്രദേശത്തെ ചുവരുകൾ വൃത്തിയാക്കുകയും മറ്റുമുള്ള പ്രവർത്തനങ്ങൾ നടത്തിയത്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് സ്ഥാനാർത്ഥിയായിരുന്ന ബൈരഞ്ജിത്ത് അന്നും തന്റെ പ്രചരണ സാമഗ്രികൾ ഇത്തരത്തിൽ നീക്കം ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം