തലസ്ഥാന ജില്ലയിൽ ആശങ്ക കടുപ്പിച്ച് പുതിയ കൊവിഡ് കണക്കുകൾ. ഇന്ന് ആകെ റിപ്പോർട്ട് ചെയ്ത 242 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.  സമ്പർക്ക രോഗികളെയും ആരോഗ്യ പ്രവർത്തകരെയും പ്രത്യേകമായാണ് കണക്കിൽ ഉൾപ്പെടുത്തുന്നത്. 

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ആശങ്ക കടുപ്പിച്ച് പുതിയ കൊവിഡ് കണക്കുകൾ. ഇന്ന് ആകെ റിപ്പോർട്ട് ചെയ്ത 242 പേരിൽ 237 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. സമ്പർക്ക രോഗികളെയും ആരോഗ്യ പ്രവർത്തകരെയും പ്രത്യേകമായാണ് കണക്കിൽ ഉൾപ്പെടുത്തുന്നത്. അങ്ങനെ വരുമ്പോൾ സമ്പർക്കം വഴി രോഗബാധയേറ്റ 237 പേരും അഞ്ച് ആരോഗ്യ പ്രവർത്തകരും ചേർത്ത് നൂറ് ശതമാനത്തിനും തലസ്ഥാനത്ത് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. അതിനിടെ നേരിയ ആശ്വാസം നൽകുന്ന കണക്കും പുറത്തുവരുന്നുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ രോഗമുക്തരുള്ളതും തിരുവനന്തപുരത്താണ്. 310 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായിരിക്കുന്നത്.

അതേസമയം കേരളത്തില്‍ ഇന്ന് 1083 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.