Asianet News MalayalamAsianet News Malayalam

പാലക്കാട് ഇന്ന് 49 പേര്‍ക്ക് കൊവിഡ്; 18 പേർക്ക് സമ്പർക്കത്തിലൂടെ

ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Covid for 49 in Palakkad today Through contact for 18 people
Author
Palakkad, First Published Jul 29, 2020, 6:27 PM IST

പാലക്കാട്: ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.  ഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 11 പേര്‍ ഉള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 18 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 10 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 21 പേര്‍ എന്നിവരാണ്  ഉള്‍പ്പെടുന്നത്. കൂടാതെ ഇന്ന് 19 പേര്‍ക്ക് രോഗമുക്തി ഉള്ളതായി അധികൃതര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

ഡല്‍ഹി-1
വടക്കഞ്ചേരി സ്വദേശി (25 പുരുഷന്‍)
കര്‍ണാടക-3
ഒറ്റപ്പാലം സ്വദേശി (30 സ്ത്രീ)
അകത്തേത്തറ സ്വദേശി (19 പുരുഷന്‍)
അകത്തേത്തറ സ്വദേശി (45 സ്ത്രീ). ഇവര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ഹരിയാന-1
അഗളി സ്വദേശി (23 സ്ത്രീ)
ജമ്മു കാശ്മീര്‍-1
വല്ലപ്പുഴ സ്വദേശി (30 പുരുഷന്‍)
തമിഴ്‌നാട്-4
ചിറ്റൂര്‍ സ്വദേശി (32 പുരുഷന്‍)
തെങ്കര സ്വദേശികളായ രണ്ടുപേര്‍ (54 സ്ത്രീ, 26 പുരുഷന്‍)
കല്ലടിക്കോട് സ്വദേശി (51 പുരുഷന്‍)
സൗദി-9
കാഞ്ഞിരപ്പുഴ സ്വദേശി (45 പുരുഷന്‍)
മണ്ണൂര്‍ സ്വദേശി (45 പുരുഷന്‍)
ചാലിശ്ശേരി സ്വദേശികളായ മൂന്നുപേര്‍ (42,52,32 പുരുഷന്മാര്‍)
നാഗലശ്ശേരി സ്വദേശി (33 പുരുഷന്‍)
ഒറ്റപ്പാലം സ്വദേശി ( 44 പുരുഷന്‍)
പട്ടാമ്പി സ്വദേശി (31 പുരുഷന്‍)
കിഴക്കഞ്ചേരി സ്വദേശി (29 പുരുഷന്‍)
യുഎഇ-9
ചാലിശ്ശേരി സ്വദേശികളായ നാലുപേര്‍  (41,33,48,32 പുരുഷന്‍)
ആനക്കര കുമ്പിടി സ്വദേശി (43 പുരുഷന്‍)
വിളയൂര്‍ സ്വദേശി (41 പുരുഷന്‍)
പരുതൂര്‍ സ്വദേശികള്‍ (34, 31 പുരുഷന്മാര്‍)
ഷൊര്‍ണൂര്‍ സ്വദേശി (24 പുരുഷന്‍)
ഒമാന്‍-1
ചാലിശ്ശേരി സ്വദേശി (26 പുരുഷന്‍)
ഖത്തര്‍-1
കൂറ്റനാട് സ്വദേശി (38 പുരുഷന്‍)
ഐവറി കോസ്റ്റ്-1
അകത്തേത്തറ സ്വദേശി (32 പുരുഷന്‍)

സമ്പര്‍ക്കം-18

മേപ്പറമ്പ് സ്വദേശി (34 സ്ത്രീ). ഇവര്‍ കോട്ടയം ജില്ലയിലാണ് ചികിത്സയിലുള്ളത്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഓങ്ങല്ലൂര്‍ സ്വദേശി (11 പെണ്‍കുട്ടി).ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച ഓങ്ങല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഷൊര്‍ണൂര്‍ സ്വദേശി (54 പുരുഷന്‍).ഷൊര്‍ണൂരില്‍ തന്നെ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കല്ലടിക്കോട് സ്വദേശികളായ നാല് പേര്‍ (39, 34, 35,35 പുരുഷന്മാര്‍). ജൂലൈ 26ന് രോഗം സ്ഥിരീകരിച്ച കല്ലടിക്കോട് സ്വദേശിയായ ടാക്‌സി ഡ്രൈവറുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
കൂടാതെ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി രോഗം സ്ഥിരീകരിച്ച വരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട  11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ജൂലൈ 28ന് 163 പേര്‍ക്ക് പരിശോധന നടത്തിയാണ് 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പട്ടാമ്പി സ്വദേശികളായ ഒന്‍പതുപേര്‍. ഇതില്‍ 16 കാരിയും ആറുവയസ്സുകാരനും ഉള്‍പ്പെടുന്നുണ്ട്
മുതുതല സ്വദേശിയായ 17കാരന്‍
കയിലിയാട് സ്വദേശിയായ എട്ടുവയസ്സുകാരന്‍.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 471 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളിലും മൂന്നു പേര്‍ വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും ഒരാള്‍ കോട്ടയം ജില്ലയിലും ചികിത്സയില്‍ ഉണ്ട്.

Follow Us:
Download App:
  • android
  • ios