ജില്ലയിൽ ശനിയാഴ്ച 64 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.  54 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

തൃശൂർ: ജില്ലയിൽ ശനിയാഴ്ച 64 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 54 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് കേസുകൾ ഉറവിടം അറിയാത്തതാണ്. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 571 ആയി. 72 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ഇതുവരെ അസുഖബാധിതരായ 1417 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുളളത്. 

Add Asianetnews as a Preferred SourcegooglePreferred

ആകെ പോസിറ്റീവായവരുടെ എണ്ണം 2005 കടന്നു. ആറ് ക്ലസ്റ്ററുകൾ മുഖേന രോഗം പകർന്നു. ചാലക്കുടി ക്ലസ്റ്റർ ആറ്, ശക്തൻ ക്ലസ്റ്റർ ആറ്, കെഎസ്ഇ ക്ലസ്റ്റർ മൂന്ന്, പട്ടാമ്പി ക്ലസ്റ്റർ രണ്ട്, കാട്ടിക്കരകുന്ന് ക്ലസ്റ്റർ ഒന്ന്, രാമപുരം ക്ലസ്റ്റർ ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലെ രോഗപ്പകർച്ച. മറ്റ് സമ്പർക്കം വഴി 32 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന മൂന്ന് പേർക്കും മറ്റ് സംസ്ഥാനത്തുനിന്നും വന്ന ഏഴ് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.