കൊല്ലത്ത് തെന്മല സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കടക്കം 81 പേർക്ക് കൊവിഡ്

കൊല്ലം: ജില്ലയിലെ തെന്മല പൊലീസ് സ്റ്റേഷനിലെ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 24 പൊലീസുകാര്‍ നിരിക്ഷണത്തില്‍ പൊയി. സേറ്റഷന്‍ അണുവിമുക്തമാക്കിയിതിന് ശേഷം മറ്റ് സ്റ്റേഷനുകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ എത്തിച്ച് പ്രവര്‍ത്തനം തുടങ്ങി. 

കൊല്ലം ജില്ലയില്‍ ഇന്ന് 81 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. കൊല്ലംജില്ലയില്‍ ഇന്ന് 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരികരിച്ചത്. ജില്ലയില്‍ 7844 പേരാണ് നിരിക്ഷണത്തിലുള്ളത്.

തലസ്ഥാനത്ത് 500 കടന്ന് കൊവിഡ് രോഗികള്‍, അഞ്ച് ജില്ലകളില്‍ ഇന്ന് 100ന് മുകളിൽ...