തൃശ്ശൂർ: കൊവിഡ് വ്യാപന തോത് കുറക്കുന്നതിനായി അയ്യന്തോൾ സിവിൽ സ്‌റ്റേഷനിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഓഫീസ് ജീവനക്കാർക്കും സിവിൽ സ്‌റ്റേഷൻ കെട്ടിടത്തിലെ കോടതികളിൽ കേസിനായി വരുന്ന അഭിഭാഷകർക്കും വക്കീൽ ഗുമസ്തൻമാർക്കും വളരെ അനിവാര്യമായി ഓഫീസുകൾ സന്ദർശിക്കേണ്ടി വരുന്ന പൊതുജനങ്ങൾക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. തിരിച്ചറിയൽ രേഖയും പ്രവേശന പാസും കാണിച്ച് താഴത്തെ നിലയിലെ പ്രധാന പ്രവേശന കവാടത്തിലെ ഹെൽപ് ഡെസ്‌കിൽ ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ സന്ദർശകരെ സിവിൽ സ്‌റ്റേഷനകത്ത് പ്രവേശിപ്പിക്കൂ.

തൃശ്ശൂരിലാണ് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 730 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്.  717 പേർക്കാണ് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചത്.