ഇരുപത്തിയഞ്ചോളം പേരില്‍ നിന്ന് പിഴ ഈടാക്കുകയും  ആറോളം ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. 

വളാഞ്ചേരി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് അയ്യപ്പനോവ് മിനി വെള്ളച്ചാട്ടം കാണാനെത്തിയ മുപ്പതോളം പേര്‍ക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു. ഇരുപത്തിയഞ്ചോളം പേരില്‍ നിന്ന് പിഴ ഈടാക്കുകയും ആറോളം ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ആതവനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണിത്. നിലവില്‍ ആതവനാട് ഗ്രാമപഞ്ചായത്തും വളാഞ്ചേരി സ്റ്റേഷന്‍ പരിധിയിലെ മറ്റുപഞ്ചായത്തുകളും വളാഞ്ചേരി നഗരസഭയും ഡി കാറ്റഗറിയിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona