എസ് എന്‍ ഡി പി സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പത്രിക സമര്‍പ്പണത്തിന്‍റെ അവസാന ദിവസമായിരുന്നു ഇന്ന്.നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂട്ടമായി ഓഫിസിലേക്ക് കയറി.

എസ്എന്‍ഡിപി യോഗം സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് കൊവിഡ് പ്രോട്ടോകാള്‍ ലംഘിച്ച് തിക്കും തിരക്കും. പത്രിക സമര്‍പ്പണത്തെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിള്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും സംഘര്‍ഷവും. പൊലീസ് ഇടപ്പെട്ട് സംഘര്‍ഷം ഒഴിവാക്കി.

എസ് എന്‍ ഡി പി സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പത്രിക സമര്‍പ്പണത്തിന്‍റെ അവസാന ദിവസമായിരുന്നു ഇന്ന്.നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂട്ടമായി ഓഫിസിലേക്ക് കയറി. ഇതിനിടയില്‍ പത്രികസമര്‍പ്പണത്തെ ചൊല്ലി എസ്സ് എന്‍ ഡി പി യോഗംസംരക്ഷസമതി പ്രവര്‍ത്തകരും ഔദ്യോഗിക പക്ഷവും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി പൊലീസ് ഇടപെട്ട് പിന്‍തിരിപ്പിച്ചു പത്രിക സമര്‍പ്പണത്തിന് എത്തിയവര്‍ ദൂരപരിധി ഉള്‍പ്പടെ ഒരുകൊവിഡ് മാനദണ്ഡവും പാലിക്കാതെയാണ് തിങ്ങി നിറഞ്ഞ് നിന്നത്. 

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്നാണ് സംരക്ഷണ സമിതിയുടെ ആവശ്യം ഈ അവശ്യം ഉന്നയിച്ച് കോടതിയെയും സമിച്ചിടുണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയവരെ ഔദ്യോഗിക പക്ഷത്ത് നിന്നുള്ളവര്‍ അക്രമിച്ചുവെന്നും പരാതി ഉണ്ട്.

കൊവി‍‍ഡ് പ്രോട്ടോകാള് ലംഘിച്ച് ഒത്ത് ചേര്‍ന്നവര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഈ മാസം 22നാണ് തെരഞ്ഞെടുപ്പ്. പൊതുയോഗം ഒഴിവാക്കി തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാരിവല്‍ നിന്നും യോഗംനേതൃത്വം അനുമതി നേടി.ഇത് അംഗികരിക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് സംരക്ഷണ സമിതി. അതേസമയം കൊവിഡ് പ്രോട്ടോകാള്‍ അനുസരിച്ച് മാത്രമെ തെരഞ്ഞെടുപ്പ് നടത്തുഎന്ന് എസ്സ് എന്‍ ഡി പി യോഗനേതൃത്വം അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona