തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ആശങ്ക ഇരട്ടിയാക്കി 485 പേർക്ക് രോഗം സ്ഥിരീകരിച്ചു. 435 പേർക്ക് സമ്പർക്കത്തിലൂ. 33 പേർ ഉറവിടം അറിയില്ല. ഏഴ് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. രോഗം നിയന്ത്രിക്കാൻ തലസ്ഥാനത്ത് ശക്തമായ ഇടപെടൽ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ആശ്വാസമായി 777 പേർ ഇന്ന് രോഗമുക്തിരായി.

ട്രിപ്പിൾ ലോക്ക്ഡൌൺ നിലനിൽക്കുന്ന അഞ്ചുതെങ്ങിൽ ഇന്നും പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് ജനപ്രതിനിധികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അഞ്ചുതെങ്ങിൽ നടന്ന ടെസ്റ്റിൽ 476 ൽ 125 പേർക്ക് കൂടി പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.

നേരത്തേ ടെസ്റ്റുകൾ കുറവാണെന്ന് ആക്ഷേപമുണ്ടായിരുന്ന അഞ്ചുതെങ്ങ് മേഖലയിൽ കൂടുതൽ പേരെ പരിശോധിച്ചപ്പോഴാണ് കൂടുതൽ രോഗികളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം  444 പേരെ പരിശോധിച്ചതിൽ 104 പേരും പോസിറ്റീവായിരുന്നു.