തിരുവനന്തപുരം: റിമാന്‍ഡില്‍  ആകുന്നവരുടെ  സ്രവ  പരിശോധന  വിവിധ താലൂക്കാശുപത്രികളിൽ  നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പിപി പ്രീത  അറിയിച്ചു. 

തിരുവനന്തപുരം  താലൂക്കില്‍ ജനറല്‍  ആശുപത്രി, ഫോര്‍ട്ട് ആശുപത്രി, എസ്യുടി റോയല്‍, പേരൂര്‍ക്കട ജില്ലാ മോഡല്‍ ആശുപത്രി എന്നിവിടങ്ങളിലും ചിറയിന്‍കീഴ്  താലൂക്കില്‍ ചിറയിന്‍കീഴ്  താലൂക്കാശുപത്രിയിലും വര്‍ക്കല താലൂക്കില്‍ വര്‍ക്കല താലൂക്കാശുപത്രിയിലും നെടുമങ്ങാട്  താലൂക്കില്‍ നെടുമങ്ങാട് ജില്ല ആശുപത്രിയിലും നെയ്യാറ്റിന്‍കര താലൂക്കില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, പാറശ്ശാല  താലൂക്കാശുപത്രി എന്നിവിടങ്ങളിലും, കാട്ടാക്കട താലൂക്കില്‍ ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും സ്രവ പരിശോധന നടക്കും.  

രാവിലെ  ഒന്‍പതുമണി മുതല്‍ നാലുവരെയാണ് പരിശോധന. നാലുമണിക്ക് ശേഷം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന നിരീക്ഷണത്തിലുള്ളവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു സ്രവ പരിശോധന നടത്തുമെന്നും ഡി.എം.ഒ അറിയിച്ചു.