Asianet News MalayalamAsianet News Malayalam

പാലക്കാട് പൊലീസുകാരന് കൊവിഡ്; രോഗബാധയേറ്റത് തടവുകാര്‍ക്കുള്ള നിരീക്ഷണ കേന്ദ്രത്തിൽ നിന്നെന്ന് നിഗമനം

ജില്ലയിൽ ഇന്ന് 15 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് . ഒരാൾ രോഗമുക്തരായതായും അധികൃതർ അറിയിച്ചിട്ടുണ്ട്.  

covid to police officer  in Palakkad district 15 new patients one cured
Author
Kerala, First Published Jun 21, 2020, 6:28 PM IST

പാലക്കാട്:   കൂടല്ലൂർ പല്ലശ്ശന സ്വദേശി 26 കാരനായ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ  എആർ ക്യാമ്പിലായിരുന്നു ഇദ്ദേഹം ഡ്യൂട്ടി ചെയ്തത്. ലാലൂർ ക്വാറന്റൈൻ  ജയിലിൽ നിന്ന് രോഗം പടർന്നുവെന്നാണ് നിഗമനം.

അതേസമയം  ജില്ലയിൽ ഇന്ന് ആകെ 15 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. ഒരാൾ രോഗമുക്തരായതായും അധികൃതർ അറിയിച്ചിട്ടുണ്ട്.  നല്ലേപ്പിള്ളി സ്വദേശിയായ 55കാരിക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 149 ആയി. 

ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ അഞ്ചുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

ദുബായ്-3
ജൂൺ നാലിന് വന്ന പട്ടാമ്പി മുതുതല സ്വദേശിയായ ഗർഭിണി (22),
ജൂൺ പത്തിന് വന്ന കേരളശ്ശേരി സ്വദേശി (27 പുരുഷൻ),
ജൂൺ 11ന് വന്ന മണ്ണൂർ സ്വദേശി (27 പുരുഷൻ)
ഒമാൻ-1
ചിറ്റൂർ സ്വദേശി (56 പുരുഷൻ)
ഈജിപ്ത്-1
ജൂൺ 16ന് വന്ന മലമ്പുഴ സ്വദേശി (23 പുരുഷൻ)
കുവൈത്ത്-3
ജൂൺ 11ന് വന്ന പുതുനഗരം സ്വദേശികളായ അമ്മയും(34) മകനും(13),
ജൂൺ പത്തിന് വന്ന കേരളശ്ശേരി സ്വദേശി (32 സ്ത്രീ)
അബുദാബി-1
ജൂൺ മൂന്നിന് വന്ന കുഴൽമന്ദം സ്വദേശി (29 പുരുഷൻ)
സൗദി-3
ജൂൺ പതിനൊന്നിന് വന്ന നെല്ലായ സ്വദേശി (42 പുരുഷൻ),
ജൂൺ മൂന്നിന് വന്ന കപ്പൂർ സ്വദേശി (30 പുരുഷൻ)
ദമാമിൽ നിന്ന് ജൂൺ 10 ന് വന്ന ഓങ്ങല്ലൂർ മരുതൂർ സ്വദേശി (31 പുരുഷൻ)
ഗുജറാത്ത്-1
ജൂൺ 11ന് വന്ന പല്ലാവൂർ സ്വദേശി (26 പുരുഷൻ)

Follow Us:
Download App:
  • android
  • ios