പരിസരപ്രദേശത്തെ പത്തോളം വീടുകളിലേക്ക് പശുവിന്റെ പാല്‍ നല്‍കി വന്നിരുന്നു. ഇവര്‍ ആശങ്കയിലാണ്.(പ്രതീകാത്മക ചിത്രം)

മലപ്പുറം: മലപ്പുറത്ത് കറവ പശു പേവിഷബാധിച്ച് ചത്തു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പുത്തൂര്‍ പള്ളിക്കല്‍ താമസക്കാരനായ ദേവതിയാല്‍ നെച്ചിത്തടത്തില്‍ അബ്ദുളളയുടെ കറവ പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുമ്പാണ് വീട്ടുകാര്‍ ഈ പശുവിനെ വാങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ചത്ത പശുവിനെ ജെസിബി ഉപയോഗിച്ച് വീട്ടുവളപ്പില്‍ കുഴികുത്തി സംസ്‌കരിച്ചു. എന്നാല്‍ പശുവിന് പേവിഷബാധയേറ്റത് എവിടെ നിന്നാണ് സ്ഥിതീകരിക്കാന്‍ സാധിച്ചിട്ടില്ല എന്നത് ആശങ്കയുണര്‍ത്തുന്നു. 

ഞായറാഴ്ച രാത്രി മുതല്‍ പശു അസാധാരണ ശബ്ദം പുറപ്പെടുവിക്കുകയും വായില്‍ നിന്ന് നുരയും പതയും വന്നുതുടങ്ങിയും ചെയ്തതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. തിങ്കളാഴ്ച രാവിലെ പള്ളിക്കല്‍ മൃഗാശുപത്രിയിലെ ഡോക്ടറെ വിവരമറിക്കുകയും പരിശോധനയില്‍ സ്ഥിരീകരിക്കുകയും ആണ് ഉണ്ടായത്. അതേസമയം പശുവിന്റെ കുട്ടിക്ക് രോഗലക്ഷണമൊന്നും ഇല്ലെങ്കിലും പേവിഷബാധയ്ക്കുളള പ്രതിരോധ മരുന്ന് നല്‍കി തുടങ്ങുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

Read More : ഇരുപതോളം പേരെ കടിച്ച തെരുവുനായ, നിരീക്ഷണത്തിലിരിക്കെ ചത്തു, പിന്നാലെ പേവിഷബാധ സ്ഥീരികരിച്ചു: ആശങ്ക കനക്കുന്നു

പരിസരപ്രദേശത്തെ പത്തോളം വീടുകളിലേക്ക് പശുവിന്റെ പാല്‍ നല്‍കി വന്നിരുന്നു. ഇവര്‍ ആശങ്കയിലാണ്. എന്നാല്‍ തിളപ്പിച്ച ശേഷം കുടിക്കുന്ന പാലിലൂടെ രോഗം ഒരു കാരണവശാലും പകരില്ലെന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അതേസമയം പാല് തിളപ്പിക്കാതെ കുടിച്ചവര്‍ ഉള്‍പ്പെടെ മുന്‍കരുതല്‍ എന്നരീതിയില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് നന്നായിരിക്കുന്നുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.