അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ ഗോശാലയിലെ പശുക്കൾ ഷോക്കേറ്റു ചത്തു. ദേവസ്വം ബോർഡിന്‍റെ അധീനതയിലുള്ള അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഗോശാലയിലെ രണ്ടു പശുക്കളാണ് ചത്തത്.

വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം. കറവയുളള പശുക്കളാണ് ചത്തത്. ക്ഷേത്രം അധികൃതരും അമ്പലപ്പുഴ പൊലീസും സ്ഥലത്തെത്തി  പരിശോധന നടത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതശരീരം മറവുചെയ്യും.