എറണാകുളം:  കോതമംഗലത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി സിപിഐ, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കോതമംഗലത്തിന് സമീപമുള്ള നെല്ലിക്കുഴി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ പ്രാദേശിക നേതാവ് പ്രദീപിനെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. 

പിന്നില്‍ സിപിഎം ആണെന്ന് സിപിഐ ആരോപിക്കുന്നു. ഇതേസമയം തന്നെ സിപിഎം പ്രവര്‍ത്തകനായ സി.എ. സിദ്ദിഖിനും മര്‍ദ്ദനമേറ്റു. ഇരുവരും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.