സിപിഐ നേതൃത്വവുമായി ഇടഞ്ഞാണ് രാജി. ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കൂടുതൽ സിപിഐ നേതാക്കൾ കോൺഗ്രസസിൽ ചേരുമെന്നും ഷുക്കൂർ പാർട്ടി വിട്ടതിന് പിന്നാലെ പ്രതികരിച്ചു. 

പത്തനംതിട്ട : പത്തനംതിട്ടയിൽ സിപിഐ നേതാവ് കോൺഗ്രസിൽ ചേർന്നു. സിപിഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്‌ദുൾ ഷുക്കൂറാണ് പാർട്ടി വിട്ടത്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവായിരുന്നു അബ്‌ദുൾ ഷുക്കൂർ. സിപിഐ നേതൃത്വവുമായി ഇടഞ്ഞാണ് രാജി. ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കൂടുതൽ സിപിഐ നേതാക്കൾ കോൺഗ്രസസിൽ ചേരുമെന്നും ഷുക്കൂർ പാർട്ടി വിട്ടതിന് പിന്നാലെ പ്രതികരിച്ചു. 

Add Asianetnews as a Preferred SourcegooglePreferred