Asianet News MalayalamAsianet News Malayalam

ആലപ്പുഴയിലെ കുടിവെള്ള പ്രശ്നം: പ്രതിഷേധം ശക്തമാക്കി സിപിഐ

പാർട്ടി ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ള നേതാക്കൾ വീടുകൾ കയറി ഒപ്പുശേഖരണം തുടങ്ങി. ജല അതോറിറ്റി എംഡിയെ മാത്രം സ്ഥലംമാറ്റി അഴിമതിക്ക് നടത്തിയ ഉന്നതരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് സിപിഐ ,

cpi ptotest aginst drinking water issue in alappuzha
Author
Alappuzha, First Published Nov 24, 2019, 3:48 PM IST

ആലപ്പുഴ: ആലപ്പുഴ  കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകളിൽ സർക്കാർ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ പ്രതിഷേധം ശക്തമാക്കി സിപിഐ. പാർട്ടി ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ള നേതാക്കൾ വീടുകൾ കയറി ഒപ്പുശേഖരണം തുടങ്ങി. ജല അതോറിറ്റി എംഡിയെ മാത്രം സ്ഥലംമാറ്റി അഴിമതിക്ക് നടത്തിയ ഉന്നതരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്ആരോപിക്കുന്നു.

പദ്ധതിയുടെ ഗുണഭോക്താക്കളുള്ള ആലപ്പുഴ നഗരസഭയിലെയും എട്ടു പഞ്ചായത്തുകളിലെയും എല്ലാ വീടുകളും കയറി ഒപ്പ്ശേഖരണം നടത്തി നിവേദനം, മുഖ്യമന്ത്രിക്ക് നൽകും.  പാലാരിവട്ടത്തെക്കാൾ വലിയ അഴിമതിയാണ് ആലപ്പുഴയിലെ കുടിവെള്ള പദ്ധതിയിൽ നടന്നതെന്നും സിപിഐ ആവർത്തിക്കുന്നു.  

പദ്ധതിയിലെ ക്രമക്കേടുകൾ വ്യക്തമാക്കുന്ന തെളിവുകൾ ഓരോന്നായി പുറത്തുവന്നതോടെ ജല അതോറിറ്റി എംഡിയെ സർക്കാർ സ്ഥലംമാറ്റിയിരുന്നു. എന്നാൽ കരാറുകാരനെ സംരക്ഷിക്കുന്നതടക്കം വഴിവിട്ട നീക്കങ്ങൾക്ക് കൂട്ടുനിന്ന ഉന്നത ഉദ്യോഗസ്ഥരിലേക്ക് നടപടികൾ നീങ്ങിയില്ല. മന്ത്രി പ്രഖ്യാപിച്ച വകുപ്പ് തല അന്വേഷണവും വിജിലൻസിന്‍റെ പ്രാഥമിക പരിശോധനയും നിലച്ചമട്ടാണ്.

Follow Us:
Download App:
  • android
  • ios