സിപിഐയിലെ ജി. സോമരാജനാണ് 264 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.  

കൊല്ലം: അഞ്ചൽ പഞ്ചായത്തിലെ തഴമേൽ പതിനാലാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. സിപിഐയിലെ ജി. സോമരാജനാണ് 264 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. അതേസമയം, പാലക്കാട്‌ ജില്ലയിലെ കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് കല്ലമലയിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു. ബിജെപി സ്ഥാനാർഥി ശോഭന 92 വോട്ടിനാണ് വിജയിച്ചത്. സിപിഐയിൽ നിന്നാണ് സീറ്റ് പിടിച്ചെടുത്തത്. 

കാഞ്ഞിരപ്പുഴയിൽ സിപിഐ സീറ്റ് പി‌‌ടിച്ചെ‌ടുത്ത് ബിജെപി; മുതലമ‌ടയിൽ സിപിഎമ്മിനും സീറ്റ് നഷ്ടം, ജയം യുഡിഎഫിന്

ഉപതെരഞ്ഞെടുപ്പ് നടന്ന എണാകുളം നെല്ലിക്കുഴി പഞ്ചായത്തിൽ ആറാംവാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് വിജയിച്ചു. പട്ടികജാതി സംവരണ വാർഡായ ആറാം വാർഡിൽ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി എൻ.ഡി.എ.യിലെ ഉണ്ണികൃ ഷ്ണൻ മാങ്ങോടിനെ - 99 വോട്ടിനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി അരുൺ സി. ഗോവിന്ദ് പരാജയപ്പെടുത്തിയത്. BJP - അംഗം മ രാജിവച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.