തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കരകുളം ജില്ലാ ഡിവിഷനിലെ സിപിഎമ്മുകാരനായ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണവാഹനത്തിൽ അടുത്ത വാർഡിലെ സിപിഐ സ്ഥാനാർത്ഥിയെ കയറ്റാത്തതാണ് തർക്കമായത്.

രാത്രി 7 മണിയോടെയായിരുന്നു സംഭവം. സ്ഥാനാർത്ഥിയെ വാഹനത്തിൽ കയറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രവർത്തകർ വണ്ടി തടഞ്ഞ് മുദ്രാവാക്യം വിളിച്ചതോടെ സംഘർഷമായി. 15 മിനുട്ടോളം സംഘർഷം നീണ്ടുനിന്നു. തുടർന്ന് വട്ടപ്പാറ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.