സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. 

ആലപ്പുഴ: കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ആലപ്പുഴ വള്ളികുന്നത്ത് കെഎസ്‌യു-സിപിഎം കൂട്ടത്തല്ല്. സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. 

വള്ളികുന്നം ഒമ്പതാം വാര്‍ഡ് മേലാത്തറ കോളനിയിലെ വീടുകള്‍ അണുവിമുക്തമാക്കാനെത്തിയതായിരുന്നു കെഎസ്‌യു പ്രവര്‍ത്തകര്‍. പിപിഇ കിറ്റ് ധരിച്ചെത്തിയ വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ വാര്‍ഡ് മെമ്പറും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞുവെച്ച് മര്‍ദ്ദിച്ചെന്നാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ പരാതി.

എന്നാല്‍ കണ്ടയ്‌മെന്റ് സോണില്‍ അനുവാദമില്ലാതെ കയറിയതിനെക്കുറിച്ച് തിരക്കയപ്പോള്‍ തന്നെയും ഒപ്പമുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരെയും കെഎസ്‌യുക്കാരാണ് മര്‍ദ്ദിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ പി. കോമളന്‍ പറഞ്ഞു. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ വള്ളികുന്നം പൊലീസ് കേസെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona