Asianet News MalayalamAsianet News Malayalam

കാട്ടാക്കടയിൽ സിപിഎം ഓഫീസിന് നേരെ സംഘടിത ആക്രമണം; 4 പേർ പിടിയിൽ, പിന്നിൽ എസ്ഡിപിഐയെന്ന് ആരോപണം

ഓഫീസിലുണ്ടായിരുന്ന പ്രവർത്തകരെ ആക്രമിക്കുകയും കസേരകള്‍ തല്ലിത്തകര്‍ത്തുവെന്നുമാണ് പരാതി

CPIM office vandalised in Kattakkada 4 in custody
Author
First Published Aug 12, 2024, 11:16 PM IST | Last Updated Aug 12, 2024, 11:16 PM IST

തിരുവനന്തപുരം: കാട്ടാക്കടയില്‍  സിപിഐഎമ്മിന്‍റെ പാർട്ടി ഓഫീസിന് നേരെ ആക്രമണം. രാത്രി ഒമ്പതരയോടെയാണ് ഇരുചക്ര വാഹനങ്ങളിൽ എത്തിയ  20 ഓളം പേര്‍ പാർട്ടി ഓഫീസ് ആക്രമിച്ചതെന്ന് ഏരിയ സെക്രട്ടറി പറ‍ഞ്ഞു. ഓഫീസിലുണ്ടായിരുന്ന പ്രവർ‍ത്തകർക്ക് തലക്കും കൈക്കുമടക്കം സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമായി ബന്ധപ്പെട്ട നാലുപേരെ കാട്ടാക്കട പോലീസ് പിടികൂടി. എസ്ഡിപിഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. ഓഫീസിലുണ്ടായിരുന്ന പ്രവർത്തകരെ ആക്രമിക്കുകയും കസേരകള്‍ തല്ലിത്തകര്‍ത്തുവെന്നുമാണ് പരാതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos
Follow Us:
Download App:
  • android
  • ios