ലോക്കൽ കമ്മിറ്റി യോഗത്തിന് ശേഷമാണ് ലോക്കൽ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരടക്കം ഏറ്റുമുട്ടിയത്.

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ സിപിഎം പ്രവർത്തർ ഏറ്റുമുട്ടി. സാമ്പത്തിക ക്രമക്കേടിനെച്ചൊല്ലിയുയർന്ന തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പാർട്ടി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ലോക്കൽ കമ്മിറ്റി യോഗത്തിന് ശേഷമാണ് ലോക്കൽ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരടക്കം ഏറ്റുമുട്ടിയത്. ഏഴ് പേർ ആശുപത്രിയിൽ ചികിത്സ തേടി.

asianet news live