പൊലീസ് നോക്കി നിൽക്കെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ
സിപിഎം പഞ്ചായത്തംഗങ്ങളുൾപ്പെടെ പ്രവ൪ത്തകരാണ് മുദ്രാവാക്യം വിളിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. പൊലീസ് നോക്കി നിൽക്കേയായിരുന്നു പ്രകോപന മുദ്രാവാക്യം.
പാലക്കാട്: പാലക്കാട് കാവശേരിയിൽ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടുമെന്നായിരുന്നു മുദ്രാവാക്യം. കോൺഗ്രസ് പ്രവർത്തക൪ക്കു നേരെയാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിൽ പ്രകോപിതരായാണ് മുദ്രാവാക്യം വിളിച്ചത്. സിപിഎം പഞ്ചായത്തംഗങ്ങളുൾപ്പെടെ പ്രവ൪ത്തകരാണ് മുദ്രാവാക്യം വിളിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. പൊലീസ് നോക്കി നിൽക്കേയായിരുന്നു പ്രകോപന മുദ്രാവാക്യം.