Asianet News MalayalamAsianet News Malayalam

'വിത്ത് ചൗകിദാര്‍ കുമ്പിടി'; മോദിയെയും രാഹുലിനെയും ട്രോളി സിപിഎം ചാലക്കുടി സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ്

'വിത്ത് ചൗകിദാര്‍ കുമ്പിടി... ബാലാമണിക്കും അമ്മമാർക്കും കാവലായ കള്ളൻ കുമ്പിടി'യെ തൻറെ ഫേസ്ബുക്കിൽ പുരാവിഷ്കരിച്ചാണ് ഇന്നസെന്‍റിന്‍റെ ട്രോള്‍.

CPM Chalakkudi lok sabha candidate innocent troll against narendra modi and rahul gandhi
Author
Chalakudy, First Published Mar 18, 2019, 7:05 PM IST

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ട്രോളി ചാലക്കുടി സിപിഎം സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ്. സിപിഎം പാർട്ടി ചിഹ്നം കൂടി നല്‍കിയതോടെ സോഷ്യല്‍മീഡിയയിലെ തെരഞ്ഞെടുപ്പ് ഗോദയിലും നിറയുകയാണ് ഇന്നസെന്‍റ്. 'വിത്ത് ചൗകിദാര്‍ കുമ്പിടി... ബാലാമണിക്കും അമ്മമാർക്കും കാവലായ കള്ളൻ കുമ്പിടി'യെ തൻറെ ഫേസ്ബുക്കിൽ പുരാവിഷ്കരിച്ചാണ് ഇന്നസെന്‍റിന്‍റെ ട്രോള്‍.

മേം ഭീ ചൗകിദാര്‍ (ഞാനും കാവൽക്കാരൻ) എന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യം ട്വിറ്ററിൽ ജനപ്രിയമായിരുന്നു. നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ടിന്റെ പേര് ‘ചൗകിദാര്‍ നരേന്ദ്ര മോദി’ എന്നുകൂടിയാക്കി മാറ്റിയിരുന്നു. മാത്രമല്ല ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, ജെ പി നഡ്ഡ എന്നിവരും ട്വിറ്റര്‍ അക്കൗണ്ടിലെ പേരിനുമുന്നിൽ ചൗക്കിദാർ പ്രയോഗം ചേർത്തതോടെ സംഭവം ലോകം മുഴുവൻ വൈറലായിരുന്നു. 

ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ബിജെപിയിലെ എല്ലാവരേയും ട്രോളിക്കൊണ്ട് ചൗക്കിദാര്‍ കുമ്പിടിയെന്ന പ്രയോഗവുമായി ഇന്നസെന്‍റ് എത്തിയിരിക്കുന്നത്. ചിത്രത്തിന് നിരവധി ലൈക്കുകളും ഷെയറുകളും കമന്‍റുകളുമാണ് ലഭിക്കുന്നത്. എന്നാൽ ഇന്നസെന്‍റിനെ ട്രോളിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.  ലോക്‌സഭയിലെ പഴയൊരു ചിത്രം കുത്തിപ്പൊക്കിക്കൊണ്ട് ഇന്നലെ രാഹുലിനേയും കോണ്‍ഗ്രസിനേയും ട്രോളിയിരുന്നു ഇന്നസെന്‍റ്.  രാഹുല്‍ ഗാന്ധി ഉറങ്ങുന്നതാമ് ചിത്രം. പിന്നില്‍ ഉണര്‍ന്നിരിക്കുന്ന ഇന്നസെന്‍റിനെയും കാണാം.

കുമ്പിടി അഥവാ പാലാരിവട്ടം ശശി, നന്ദനം എന്ന സിനിമയിലെ ജഗതിയുടെ ഹിറ്റ് കഥാപാത്രം ട്രോളുകളിലൂടെ ഓൺലൈൻ ലോകത്ത് ഏറെ പ്രശസ്തവുമാണ്. പാര്‍ലമെന്‍റില്‍ പി കരുണാകരന്‍ എംപി പ്രസംഗിക്കുമ്പോള്‍ ഇരുന്ന് ഉറങ്ങുന്ന രാഹുല്‍ ഗാന്ധിയും പിന്നില്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഇന്നസെന്‍റും ഉള്‍പ്പെട്ട ചിത്രമാണ് അദ്ദേഹത്തിന്‍റെ ഫേസ്ക്കില്‍ ഇന്നലെ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഉണര്‍ന്നിരുന്നു ചാലക്കുടിക്ക് വേണ്ടി' എന്ന അടിക്കുറിപ്പും അതിന് നൽകിയിരുന്നു.

Follow Us:
Download App:
  • android
  • ios