കോഴിക്കോട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം മരിച്ചു. സിപിഎം നെല്ലിപ്പോയിൽ ലോക്കൽ കമ്മറ്റി അംഗവും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പറുമായ വാവലുകുന്നേൽ ഷിജി തോമസ്(45) ആണ് മരിച്ചത്.

ഞായറാഴ്ച ചെമ്പുകടവ് തുഷാരഗിരി റോഡിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഷിജി തോമസ് ഇന്ന് വെളുപ്പിന് അഞ്ചരയോടെയാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ  ചെമ്പുകടവ് തുഷാരഗിരി റോഡിൽ വെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡിന് താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 

കോടഞ്ചേരി ഗവ. കോളേജിൽ വിദ്യാർത്ഥിയായിരിക്കെ ഷിജി സംസ്ഥാന, ദേശീയ ഹാന്റ് ബോൾ താരമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് കോടഞ്ചേരി പഞ്ചായത്താഫിസിൽ പൊതുദർശനത്തിന് വയ്ക്കുന്ന ദൗതീക ദേഹം നാളെ രാവിലെ 10 മണിക്ക് സംസ്ക്കരിക്കും.