മൂന്നാര്‍ ഓഫീസിലെത്തിയ അദ്ദേഹത്തെ ജില്ലാ ജന സെക്രട്ടറി വിഎസ് രതീഷ് ഷാള്‍ അണിയിച്ച് ആദരിച്ച് സ്വീകരിച്ചു
ഇടുക്കി. സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ സഹോദരന്‍ ബിജെപില്‍ ചേര്‍ന്നു. പാര്‍ട്ടി നടപടി നേരിടുന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ സഹോദരന്‍ എസ് കതിരേശനാണ് ബിജെപിയിലെത്തിയത്. രാവിലെ മൂന്നാര്‍ ഓഫീസിലെത്തിയ അദ്ദേഹത്തെ ജില്ലാ ജന സെക്രട്ടറി വിഎസ് രതീഷ് ഷാള്‍ അണിയിച്ച് ആദരിച്ച് സ്വീകരിച്ചു.
ഇടതുമുന്നണിക്കായി നിരവധി വര്‍ഷക്കാലം പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെ കോര്‍പ്പറേറ്റുകളുടെ മയാവലയത്തില്‍ അകപ്പെട്ട എല്‍ഡിഎഫ് സര്‍ക്കാര്‍ പുറത്താക്കുകയും അവരെ ചുമതലകളില്‍ നിന്നും മാറ്റുകയാണ് ചെയ്യുന്നത്. എന്നാല്‍ ബിജെപി അത്തരക്കാരെ സംരക്ഷിക്കുകയും അവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ ദേവികുളം മണ്ഡലം പ്രസിഡന്റ് വിആര്‍ അളകരാജ് അധ്യഷനായിരുന്നു. മണ്ഡലം സെക്രട്ടറി പിപി മുരുകന്‍, ജന സെക്രട്ടറി എസ് കന്തകുമാര്‍, ജില്ലാ ജോ-സെക്രട്ടറി ഡേവിഡ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മതിയഴകന്‍, രമേഷ്, ലക്ഷ്മണ പെരുമാള്‍ എന്നിവര്‍ പങ്കെടുത്തു.
'എം എം മണി അപമാനിച്ചു, വീട്ടിലിരിക്കാൻ പറഞ്ഞു, പരസ്യ അധിക്ഷേപം പേടി', എസ് രാജേന്ദ്രൻ
എസ് രാജേന്ദ്രന്റെ ലക്ഷ്യം താൻ; അതെന്തിനെന്ന് സമയമാകുമ്പോൾ പറയുമെന്നും എം എം മണി
