തിരുവനന്തപുരം: വെങ്ങാനൂര്‍ പഞ്ചായത്തിലെ സിപിഎം അംഗവും തൊഴിച്ചല്‍ ബ്രാഞ്ച് കമ്മറ്റിയിലെ സിപിഎം പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു. സിപിഎമ്മിന്റെ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തംഗവും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുകയും ചെയ്ത മിനി വേണുഗോപാല്‍, പാര്‍ട്ടി ബ്രാഞ്ച് മെമ്പറും കുടുംബശ്രീ സിഡിഎസ് അംഗവുമായിരുന്ന സരളകുമാരി, സിപിഎം പ്രവര്‍ത്തകരായ ചന്ദ്രന്‍ നായര്‍, ശശിധരന്‍ നാടാര്‍, സുനില്‍ കുമാര്‍, അനില്‍കുമാര്‍, ഓമന എന്നിവരും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രാജേഷ് ശങ്കര്‍, സന്തോഷ് കുമാര്‍, രൂപേഷ് ബിനു, ദീപു, ഷീജ, വീരശൈവസഭയുടെ ഭാരവാഹി കുമാര്‍ എസ് എസ്, കുശലന്‍,  രമേശ് എന്നിവരുമാണ് ബിജെപിയില്‍ ചേര്‍ന്നത്. 

ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് ഇവരെ  പാര്‍ട്ടിയിലേയ്ക്ക് സ്വീകരിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ബിജെപി സംസ്ഥാന സമിതി അംഗവുമായ ശ്രീകല, കോവളം മണ്ഡലം പ്രസിഡന്റ് രാജ്മോഹന്‍, വെങ്ങാനൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശോഭന, രാധാക്യഷ്ണന്‍, കെ എസ് സാജന്‍ അഭിലാഷ്, സമ്പത്ത്, ലാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.