ആലപ്പുഴയിൽ വീട്ടുപറമ്പിലെ പടക്ക ഷെഡ് പൊട്ടിത്തെറിച്ചു, വീട്ടിനുള്ളിലും പടക്കശേഖരം, ലൈസൻസില്ല

വീട്ടിനുള്ളിലും വൻപടക്കശേഖരം കണ്ടെത്തിയിട്ടുണ്ട്. പടക്കനിർമാണത്തിന് ലൈസൻസില്ലെന്നും കണ്ടെത്തി

Crackers explosion in Alappuzha

ആലപ്പുഴ : ആലപ്പുഴ ഹരിപ്പാട് പടക്ക ഷെഡിന് തീപിടിച്ച് പൊട്ടിത്തെറിച്ചു. പള്ളിപ്പാട് മുട്ടം നൗഷാദിൻ്റ ഉടമസ്ഥതയിലുള്ള വീട്ട് പറമ്പിൽ ആണ് പടക്ക ഷെഡിന് തീപിടിച്ചത്. തീ പിടിത്തത്തിൽ ഷെഡ് പൂർണമായി നശിച്ചു. അപകടത്തിൽ ആളപായമില്ല. ഫയർഫോഴ്സ് എത്തി തീയണയ്ക്കുകയായിരുന്നു. വീട്ടിനുള്ളിലും വൻപടക്കശേഖരം കണ്ടെത്തിയിട്ടുണ്ട്. പടക്കനിർമാണത്തിന് ലൈസൻസില്ലെന്നും കണ്ടെത്തി. ഇയാൾ മൊത്തവിതരണക്കാരനാണെന്നാണ് സൂചന.

Read More : സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി, മൂന്ന് പവൻ കവർന്ന് കടന്ന് യുവാവ്, സിസിടിവിയിൽ കുടുങ്ങി

Latest Videos
Follow Us:
Download App:
  • android
  • ios