കലാപക്കാരെ നിങ്ങൾ മറന്നിടാതെ..! ജാമ്യം ലഭിക്കാത്ത കുറ്റങ്ങള്‍, മുന്നറിയിപ്പുമായി കെഎസ്ആർടിസി
പൊലീസ് അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാല് പ്രതികളുടെ പേരിലും കേസ് എടുക്കുകയും പ്രതികൾ ഓടിച്ചു വന്ന കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്യിട്ടുണ്ട്

തിരുവനന്തപുരം: : കേശവദാസപുരത്ത് കെ എസ് ആർ ടി സി ബസിന് മാർഗതടസം സൃഷ്ടിച്ച് യുവാക്കളുടെ പോർവിളി നടത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. 21ന് രാത്രി മല്ലപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിനു മുന്നിലായിരുന്നു യുവാക്കളുടെ അതിക്രമം. കാറില്‍ സഞ്ചരിച്ച സംഘം ആദ്യം ബസിന് കുറുകെ സഞ്ചരിക്കുകയും പലതവണ സഡന്‍ ബ്രേക്കിടുന്നതും ദൃശ്യങ്ങളിലുണ്ട്.
ബസിലെ യാത്രക്കാര്‍ യുവാക്കളുടെ പ്രവൃത്തി ചോദ്യം ചെയ്യുന്നതും വിഡിയോയിൽ കേള്‍ക്കാം. അഭ്യാസം തുടര്‍ന്നതോടെ ബസ് നിര്‍ത്തി. യുവാക്കളും ഈ സമയം കാറില്‍ നിന്നിറങ്ങി ബസിന് മുന്നിലെത്തി പോര്‍വിളി തുടങ്ങി. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം മടങ്ങി. യാത്രാ തടസമുണ്ടാക്കിയതിനും ഡ്രൈവറെ മര്‍ദിക്കാന്‍ ശ്രമിച്ചതിനും പൊലീസിന് പരാതി നല്‍കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
പൊലീസ് അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാല് പ്രതികളുടെ പേരിലും കേസ് എടുക്കുകയും പ്രതികൾ ഓടിച്ചു വന്ന കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്യിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണെന്നത് ഓര്‍ക്കണമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ മുന്നറിയിപ്പ് നൽകി.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
കലാപക്കാരെ ...
നിങ്ങൾ മറന്നിടാതെ ...
21.10.2023 ന് പത്തനംതിട്ട നിന്ന് തിരുവനന്തപുരത്തേക്ക് വന്ന RPC 370 നമ്പർ ബസ് രാത്രി ഏകദേശം 09 45 ന് തിരുവനന്തപുരം കേശവദാസപുരം എത്തിയപ്പോൾ മദ്യപിച്ചെത്തിയ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് KL 01 S 3510 toyota qualis കാറിൽ അപകടകരമായ രീതിയിൽ ബസ്സിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ഠിക്കുകയും, ബസ്സിന് മുന്നിൽ ഇടിക്കുകയും, മുന്നിൽ sudden ബ്രേക്ക് ചെയ്ത് 70 ഓളം വരുന്ന യാത്രക്കാരെ അപകടപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു...
അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്ന യാത്രക്കാർ ഉള്ളപ്പോൾ അസഭ്യവർഷം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു..
പോലീസ് അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാല് പ്രതികളുടെ പേരിലും കേസ്സ് എടുക്കുകയും പ്രതികൾഓടിച്ചു വന്ന കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്യിട്ടുണ്ട്...
സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണെന്നത് ഇത്തരക്കാർ ദയവായി ഓർക്കുക.
നഗരത്തിന്‍റെ പല ഭാഗങ്ങളിൽ നടുറോഡിൽ ഇസ്രായേല്‍ പതാകയുടെ സ്റ്റിക്കറുകള്‍; കേസെടുത്ത് പൊലീസ്