കാപ്പ നിയമപ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മുന്‍സിപ്പല്‍ കൈതവന വാര്‍ഡില്‍ പള്ളിപ്പറമ്പ് വീട്ടില്‍ ലിനോജ് (30)ണ് പിടിയിലായത്. 

ആലപ്പുഴ: കാപ്പ നിയമപ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മുന്‍സിപ്പല്‍ കൈതവന വാര്‍ഡില്‍ പള്ളിപ്പറമ്പ് വീട്ടില്‍ ലിനോജ് (30)ണ് പിടിയിലായത്. ആലപ്പുഴ സൗത്ത് നെടുമുടി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൂട്ടാളികളുമായി ചേര്‍ന്ന് നരഹത്യാശ്രമം, ലഹള, കൈയ്യേറ്റം, പൊലിസ് ഉദ്യോഗസ്ഥന്മാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കൽ തുടങ്ങിയ 11-ഓളം കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്.

ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ കേസുകളില്‍ കോടതി റിമാൻഡ് ചെയ്ത് ആലപ്പുഴ ജില്ലാ ജയിലിലായിരുന്ന പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയിട്ടുണ്ട്.